തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതിയിൽ ഇതുവരെ 103 പേർ മരിച്ചതായാണ് കണക്ക്. സംസ്ഥാനത്ത് ആകെ 1155 ക്യാംപുകളിലായി 1,66,538 പേരാണുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങൾ വെള്ളത്തിലായതോടെ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. ശനിയാഴ്ച രാവിലെ മുതൽ കൂടുതൽ ഹെലികോപ്റ്ററുകൾ എത്തിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
അതേസമയം കെട്ടിടങ്ങളുടെ മുകളിൽ കുടുങ്ങിയവരേ രക്ഷിക്കാൻ കൂടുതൽ ഹെലികോപ്റ്ററുകൾ വരുന്നു.എറണാകുളത്ത് കൂടുതൽ സേവനം ഉറപ്പാക്കും.
23 ഹെലികോപ്ടറുകള്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട, തൃശൂര്‍, ആലുപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് ഹെലികോപ്ടറുകള്‍ എത്തിക്കുക. എല്ലാ ജില്ലാ ആസ്ഥാനത്ത് എത്തുന്ന ഹെലികോപ്ടറുകള്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുക.
അതേ സമയം ആലപ്പുഴയിൽ വ്യാഴാഴ്ച്ച രാത്രി സ്ഥിതിഗതികൾ വഷളാകുന്നു. വെള്ളം ഉയരുകയാണ്. കായൽ പ്രദേശത്തും നെഹ്രു ട്രോഫി പ്രദേശത്തും വെള്ളത്തിൽ മൂടിയ അവസ്ഥയാണ്.എറണാംകുളം തട്ടം പടിയിലേക്കു ആരും എത്തിയിട്ടില്ല ..175 പേരോളം കഴുത്തറ്റം വെള്ളത്തിലാണ് .. ഏതെങ്കിലും ഉടനെ ചെയ്യു ..അവർ കുറച്ചു പേർ വെള്ളത്തിലൂടെ നടന്നു ജക്ഷനിൽ എത്താൻ ശ്രമിക്കുന്നുണ്ട്. ചാലക്കുടിയിൽ കലാഭവന്മണിയുടെ കുടുംബം ഉൾപ്പെടെ ടെറസ്സിന് മുകളിൽ കുടുങ്ങിയ വിവരം കലാഭവന്മണിയുടെ സഹോദരി അറിയിക്കുന്നു .ആലുവ ചൊവ്വര റെയിൽവേ സ്റ്റേഷന്റെ അടുത്ത് 30പേർ കുടുങ്ങി കിടക്കുന്നു ദയവ്ചെയ്ത് രക്ഷിക്കാൻ ശ്രെമിക്കണം ഒന്നാം നിലയിൽ നിന്നും രണ്ടാം നിലയിൽ കേറി നിൽക്കുകയാണ് പന്തളം – തുരുത്തി മലപ്പാറ റോഡ് അറ്റം – കച്ചോഡ് റെയിൽവേ സ്റ്റേഷൻ പോകുന്ന വഴി… 20 അധികം സ്ത്രീകളും പ്രായമായവരും, പുരുഷന്മാരും, യുവാക്കളും കുടുങ്ങി കിടക്കുന്നു.പ്രായമായ മാതാപിതാക്കളും, രണ്ടു കുഞ്ഞുങ്ങളും വീട്ടിൽ കുടുങ്ങി കിടക്കുന്നു. സമീപത്തെ എല്ലാ വീടുകളിലും ഇതാണ് അവസ്ഥ.
മുല്ലപ്പെരിയാർ തകർന്നു എന്ന പേരിൽ പ്രചരിക്കുന്ന വ്യാജ വാട്സാപ്പ് സന്ദേശം കയ്യോടെ പോലീസിനെ ഏൽപ്പിച്ചു. വയനാട് പോലീസ് അന്വേക്ഷണം ആരംഭിച്ചു.അത്തരമൊരു വോയിസ് മെസേജ് പ്രചരിപ്പിക്കുകയോ, ഷെയർ ചെയ്യുകയോ ലൈക്ക് ചെയ്യുകയോ ചെയ്യുന്ന വാട്സാപ്പ് ഗ്രൂപ്പിലെ അഡ്മിൻ ഉൾപ്പെടെ മുഴുവൻ ആളുകളെയും ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിലടയ്ക്കും.പ്രളയം ബാധിച്ച മേഖലയില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനാവശ്യമായ കെട്ടിടങ്ങള്‍ അതത് ജില്ലാ കളക്ടര്‍മാര്‍ കണ്ടുപിടിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.വെളളിയാഴ്ച പകല്‍ മുഴുവന്‍ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.മുഖ്യമന്ത്രിയുടെ അവലോകനയോഗത്തിലാണ് തീരുമാനം ഉണ്ടായത്. മഴ തുടരുന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളത്ത് നിന്ന് ഏകദേശം 2500 പേരെയും പത്തനംതിട്ടയില്‍ നിന്ന് 550 പേരെയും രക്ഷിച്ചു. പ്രളയ ദുരന്തത്തെ സംബന്ധിച്ച് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഏതെങ്കിലും തരത്തിലുള്ള വ്യാജ പ്രചരണത്തില്‍ കുടുങ്ങാതെ സമൂഹം സന്നദ്ധമാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.