കേരളത്തിലെ അണക്കെട്ടുകളില്‍ ഇപ്പോഴും ദുരന്ത സാധ്യത; പ്രളയം വന്നാല്‍ ജനങ്ങള്‍ അപകടത്തിലെന്ന് ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍

തിരുവനന്തപുരം: കേരളത്തിലെ അണക്കെട്ടുകളില്‍ ഇപ്പോഴും ദുരന്ത സാധ്യത നിലനില്‍ക്കുന്നുവെന്ന് ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍. പ്രളയമുന്നറിയിപ്പ് നല്‍കുന്നതില്‍ കാര്യമില്ലെന്നും അദ്ദഹം അവകാശപ്പെട്ടു. പ്രളയം വന്നാല്‍ ജനങ്ങള്‍ അപകടത്തില്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയമുണ്ടായാല്‍ വെള്ളം എവിടെ വരെ കയറുമെന്നതിന് ശാസ്ത്രീയ പഠനങ്ങളൊന്നും കേരളത്തിലിതുവരെയായി നടന്നിട്ടില്ല. കേരളത്തിലൊരിടത്തും പ്രളയ സാധ്യതാ ഭൂപടവും ഇല്ല. ഭൂപട നിര്‍മ്മാണത്തിനുള്ള 280 കോടിയുടെ പദ്ധതി പാതിവഴിയിലാണ്. നാല് വര്‍ഷമായി പദ്ധതിക്ക് തുടക്കമിട്ടതെങ്കിലും എവിടെയും എത്തിയിട്ടില്ല. പ്രളയ ഭൂപടം തയ്യാറാക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top