നാരങ്ങ വെള്ളം ചൂടു കാലത്ത് മാത്രമല്ല തണുപ്പ് കാലത്തും ആരോഗ്യത്തിന് ഉത്തമമാണ്. മഴക്കാലത്ത് എങ്ങനെ നാരങ്ങാ വെള്ളം കുടിക്കും എന്ന ആശങ്ക വേണ്ട. നാരങ്ങാ വെള്ളം ചൂടാക്കിയും നിങ്ങള്‍ക്ക കുടിക്കാം. തണുപ്പിച്ച് കുടിക്കുന്നതിനേക്കാള്‍ ഇരട്ടി ഗുണങ്ങള്‍ ഇതുവഴി നിങ്ങള്‍ക്ക് ലഭിക്കും.
ചൂടുനാരങ്ങാ വെള്ളം നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. പലപ്പഴും പല തരത്തിലാണ് ചൂട് നാരങ്ങാ വെള്ളം ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നത്. ശരീരത്തിലെ വിഷാംശം അകറ്റാന്‍ ചൂട് നാരങ്ങവെള്ളത്തിന് ശേഷിയുണ്ട്. ശരീരത്തിലെ ഏത് തരത്തിലുള്ള ഇന്‍ഫെക്ഷനേയും ഇല്ലാതാക്കാന്‍ ചൂട് നാരങ്ങാ വെള്ളത്തിന് കഴിയും.
ബാക്ടീരിയകളേയും വൈറല്‍ ഇന്‍ഫെക്ഷനേയും ഇല്ലാതാക്കാന്‍ ചൂടു നാരങ്ങാ വെള്ളം മിടുക്കനാണ്. പനി, ജലദോഷം ചുമ എന്നിവയ്ക്ക് മികച്ച ഔഷധമാണ് ചൂടു നാരങ്ങാവെള്ളം. നാരങ്ങയിലെ സിട്രിക് ആസിഡ് വയര് മുഴുവന് ക്ലീനാക്കുന്നു. ഇത് ആല്‍ക്കലൈന്‍ ഉത്പാദിപ്പിക്കുകയും പിഎച്ച് ബാലന്‍സ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എല്ലുകള്‍ക്ക് കൂടുതല്‍ ബലം നല്‍കാന്‍ ചൂടുള്ള നാരങ്ങാ വെള്ളത്തില്‍ അടങ്ങിയ ഘടകങ്ങള്‍ സഹായിക്കുന്നു. എല്ല് പൊട്ടലുകള്‍ ഊറിപ്പിടിക്കാന്‍ അതിവേഗം ആശ്വാസം തരുന്നതാണ് ചൂട് നാരങ്ങാവെള്ളം.
ചര്‍മ്മത്തിനും ഗുണകരമാണ് ചൂട് നാരങ്ങാവെള്ളം. ഇതിലടങ്ങിയ വൈറ്റമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ചര്‍മ്മത്തിനുണ്ടാകുന്ന ക്ഷതങ്ങളെ മാറ്റുന്നു. ആരോഗ്യകരമായ ചര്‍മ്മത്തിന് ഉത്തമമാണ് വിറ്റമിന്‍ സി. രക്തത്തെ ശുദ്ധീകരിക്കാനും വിഷാംശത്തെ പുറത്തുകളയാനും ഇതുവഴി കഴിയും. ശരീരത്തിന് ഊര്‍ജ്ജവും ഉന്മേഷവും നല്‍കാന്‍ ഉത്തമമാണ് ചൂട് നാരങ്ങാ വെള്ളം. ശരിയായ ദഹന പ്രക്രിയയ്ക്ക് ചൂട് നാരങ്ങാവെള്ളം സഹായിക്കും. നെഗറ്റീവ് ചാര്‍ജ്ജുള്ള ഇരുമ്പ് അടങ്ങിയ ചുരുക്കം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഒന്നാണ് നാരങ്ങ. ഇത് ശരീരത്തെ കൂടുതല്‍ ഊര്‍ജ്ജ സ്വലമാക്കാന്‍ സഹായിക്കും.
ശ്വാസോച്ഛ്വാസത്തെ ശുദ്ധീകരിക്കാന്‍ ചൂട് നാരങ്ങയില്‍ അടങ്ങിയ ഘടകങ്ങള്‍ക്ക് കഴിയും. മോണ രോഗത്തില്‍ നിന്ന് രക്ഷ നേടാന്‍ ചൂട് നാരങ്ങാ വെള്ളം കുടിക്കുന്നതുവഴി സഹായിക്കും. ശരീരത്തിന്റെ ഭാരം കുറയ്ക്കാനും ചൂട് നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്.