ഗര്‍ഭാശയമുഖ അര്‍ബുദം; പ്രതിരോധം എളുപ്പം !!ഏഷ്യയില്‍ ഏറ്റവുമധികം ഗര്‍ഭാശയമുഖ അര്‍ബുദം കണ്ടെത്തിയിരിക്കുന്നത് ഇന്ത്യയിൽ

കൊച്ചി:സ്ത്രീകളില്‍ ഏറ്റവും സാധാരണയായി കാണുന്ന അര്‍ബുദ രോഗങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഗര്‍ഭാശയമുഖ അര്‍ബുദം (സെര്‍വിക്കല്‍ കാന്‍സര്‍) എന്നതല്ല ഈ വിപത്തിനെ വ്യത്യസ്തമാക്കുന്നത്. വികസിത രാജ്യങ്ങളില്‍ കാണപ്പെടുന്ന ഏറ്റവും സാധാരണമായ കാന്‍സര്‍ രോഗമാണെന്നതുമല്ല ഈ വിപത്തിന്റെ പ്രത്യേകത. എളുപ്പത്തില്‍ രോഗനിര്‍ണ്ണയം നടത്താനും പ്രതിരോധ കുത്തിവയ്പ്പുകള്‍ വഴി തടയാനും സാധ്യമായിട്ടും സ്ത്രീകളിലെ ബോധവത്കരണത്തിന്റെ കുറവുകൊണ്ടു മാത്രം മാരകമായ കൊലയാളിയായി ഈ രോഗം മാറുന്നു എന്നതാണ് ദുരന്തം.

യോനിയില്‍ നിന്നും ഗര്‍ഭപാത്രത്തിലേക്കുള്ള ഇടുങ്ങിയ ദ്വാരമാണ് ഗര്‍ഭാശയമുഖം. ഇവിടെയാണ് ഗര്‍ഭാശയ കാന്‍സറിന്റെ തുടക്കം. ഇവയില്‍ ഏതാണ്ട് 80 മുതല്‍ 90 ശതമാനവും സ്‌ക്വാമസ് കോശ അര്‍ബുദങ്ങളാണ്. ത്വക്കിലെ കോശങ്ങളിലേതുപോലുള്ള കോശങ്ങളാണ് സ്‌ക്വാമസ് കോശങ്ങള്‍. അഡീനോകാര്‍സിനോമയാണ് രണ്ടാമതായി ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഗര്‍ഭാശയമുഖ അര്‍ബുദം. എന്‍ഡോസെര്‍വിക്‌സില്‍ ശേ്‌ളഷ്മം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥികളിലാണ് അഡീനോകാര്‍സിനോമ വളര്‍ന്നുവരുന്നത്. യുവതികളില്‍ അഡീനോകാര്‍സിനോമയുടെ തോത് വര്‍ദ്ധിച്ചുവരികയാണ്. തെക്കന്‍ ഏഷ്യയില്‍ ഏറ്റവുമധികം ഗര്‍ഭാശയമുഖ അര്‍ബുദം കണ്ടെത്തിയിരിക്കുന്നത് ഇന്ത്യയിലാണ്. ഓരോ വര്‍ഷവും ഏതാണ്ട് 120,000 അര്‍ബുദരോഗികളില്‍ പുതിയതായി ഗര്‍ഭാശയമുഖ കണ്ടെത്തുന്നു. മറ്റ് കാന്‍സറുകളില്‍ നിന്നു വ്യത്യസ്തമായി സ്ത്രീകളുടെ ഉല്പാദനകാലത്ത് മധ്യപ്രായത്തിലാണ് ഈ രോഗം ആക്രമിക്കുന്നത്. ഈ രോഗം കണ്ടെത്തിയവരില്‍ പകുതിപ്പേര്‍ക്കും 35 നും 55 നും ഇടയിലാണ് പ്രായം. എന്നാല്‍, പ്രായം ചെന്നവരിലും പ്രായം കുറഞ്ഞവരിലും ഈ രോഗം കാണാറുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹ്യൂമന്‍ പാപ്പിലോമവൈറസ് (എച്ച്പിവി) മൂലമാണ് ഗര്‍ഭാശയമുഖ അര്‍ബുദം ഉണ്ടാകുന്നത്. 99 ശതമാനം ഗര്‍ഭാശയമുഖ അര്‍ബുദരോഗികളിലും എച്ച്പി വൈറസ് കണ്ടെത്തിയിട്ടുണ്ട്. ചിലതരം എച്ച്പി വൈറസുകള്‍ക്ക് സാധാരണ ഗര്‍ഭാശയമുഖ കോശങ്ങളെ ദീര്‍ഘകാലം കൊണ്ട് അസാധാരണമായ രീതിയില്‍ മാറ്റിമറിക്കാന്‍ കഴിയും. ഇത്തരം കോശങ്ങള്‍ ചിലപ്പോള്‍ ഗര്‍ഭാശയമുഖ അര്‍ബുദമായി മാറാന്‍ സാധ്യതയുണ്ട്. എച്ച്പിവി-16, എച്ച്പിവി-18 എന്നിങ്ങനെ രണ്ടുതരം വൈറസുകളാണ് 70 ശതമാനം ഗര്‍ഭാശയമുഖ അര്‍ബുദത്തിനും കാരണമാകുന്നത്.

എച്ച്പിവി പടരുന്നത് ശാരീരികബന്ധത്തിലൂടെയാണ്. ജീവിതത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ മിക്ക പുരുഷന്മാരിലും സത്രീകളിലും എച്ച്പിവി കാണപ്പെടാറുണ്ട്. ലൈംഗികമായി സജീവമായ 75 ശതമാനം പേരിലും ഏതെങ്കിലും തരത്തിലുള്ള എച്ച്പിവി ബാധ കണ്ടേക്കാം. എന്നാല്‍, ഭൂരിഭാഗം അണുബാധകളും പെട്ടെന്നു തന്നെ ശമിക്കുകയും ഒരു ശതമാനം എച്ച്പിവി ബാധ കാന്‍സറായി മാറുകയും ചെയ്യാം. ഭൂരിഭാഗം സ്ത്രീകളിലും എച്ചപിവി ബാധ ഗര്‍ഭാശയമുഖ കാന്‍സറായി മാറണമെന്നില്ല. മിക്ക സ്ത്രീകളിലും എച്ചപിവി അണുബാധ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കാതെ 90 ശതമാനവും സ്വയം ഭേദമാകുകയാണ് പതിവ്. തുടര്‍ച്ചയായി എച്ച്പിവി മൂലമുള്ള അണുബാധ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ഗര്‍ഭാശയമുഖ കോശങ്ങളില്‍ അസാധാരണത്വം ഉണ്ടാകാനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുകയും അത് കാന്‍സറായി രൂപപ്പെടുകയും ചെയ്യുന്നു.അര്‍ബുദമുണ്ടാകുന്ന അവസ്ഥയ്ക്കു മുമ്പായി ഗര്‍ഭാശയമുഖ കോശങ്ങളില്‍ ഉണ്ടാകുന്ന  മാറ്റങ്ങളും കാന്‍സറിന്റെ പ്രഥമികഘട്ടങ്ങളും ലക്ഷണങ്ങളൊന്നും പുറത്തുകാണിക്കണമെന്നില്ല. എന്നാല്‍, സാധാരണയായി പിഎപി സ്മിയര്‍ ടെസ്റ്റ് അഥവാ എച്ച്പിവി പരിശോധന എന്നറിയപ്പെടുന്ന പാപാമികോളോ ടെസ്റ്റിലൂടെ അര്‍ബുദകോശങ്ങളെയും അര്‍ബുദമാകാന്‍ സാധ്യതയുള്ള കോശങ്ങളെയും തിരിച്ചറിയാന്‍ സാധിക്കും.

കോശങ്ങളുടെ മാറ്റങ്ങള്‍ അറിയാനല്ല, വൈറസിനെ കണ്ടെത്താനാണ് എച്ച്പിവി പരിശോധന സഹായിക്കുന്നത്. അര്‍ബുദാവസ്ഥയിലേക്കു പോകുന്ന കോശങ്ങളിലെ മാറ്റങ്ങള്‍ കണ്ടെത്താനും ഗര്‍ഭാശയമുഖ കാന്‍സറായി മാറുന്നത് തടയാനും ഇതുവഴി കഴിയും.

വാര്‍ഷിക ആരോഗ്യപരിശോധനകള്‍ക്കൊപ്പം 21 വയസ് മുതല്‍ സ്ത്രീകള്‍ പതിവായി പാപ് സ്മിയര്‍ പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്. 30 വയസിന് മുകളില്‍ പ്രായമുള്ളവര്‍ തുടര്‍ച്ചയായി മൂന്ന് പാപ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ പിന്നീട് അഞ്ചു വര്‍ഷത്തിനു ശേഷം തുടര്‍ പരിശോധനകളും എച്ച്പിവി നിര്‍ണ്ണയവും നടത്തിയാല്‍ മതിയാവും. വര്‍ഷങ്ങളോളം എച്ച്പിവിക്ക് സുഷുപ്താവസ്ഥയില്‍ ഇരിക്കാനും പെട്ടെന്ന് സജീവമാകാനും കഴിയും.

വാക്‌സിന്‍

എച്ച്പിവിക്കെതിരെ ഇപ്പോള്‍ വാക്‌സിനുകള്‍ ലഭ്യമാണ്. ഗര്‍ഭാശയമുഖ അര്‍ബുദം തടയുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം വാക്‌സിനേഷനാണ്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പുള്ള പ്രായത്തില്‍ വാക്‌സിനേഷന്‍ നല്‍കുന്നതാണ് നല്ലത്. നേരത്തെ നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ലൈംഗികമായി സജീവമായവര്‍ക്ക് എച്ച്പിവി ബാധ ഉണ്ടാകാം എന്നതിനാല്‍ എല്ലാ സ്ത്രീകള്‍ക്കും വാക്‌സിനേഷന്‍ നല്‍കാം.
10 മുതല്‍ 26 വയസ് വരെയുള്ള പ്രായത്തിലാണ് എച്ച്പിവി വരാന്‍ സാധ്യതയുള്ളത്. ഇത് 46 വയസ് വരെ നല്‍കാം. ബോധവത്കരണം, പാപ് സ്മിയര്‍ പരിശോധനകള്‍, എച്ച്പിവി വാക്‌സിനേഷന്‍ തുടങ്ങിയവയിലൂടെ ഗര്‍ഭാശയമുഖ കാന്‍സര്‍ എന്ന വിപത്തിനെ തടയാന്‍ സാധിക്കും.

Top