ക്യാന്‍സര്‍: കേരളത്തെക്കുറിച്ചുള്ള കണക്കുകള്‍ ആശങ്കാജനകം!!! ഇന്ത്യയില്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍

മനുഷ്യനെ ഏറെ പേടിപ്പെടുത്തുന്ന രോഗമാണ് ക്യാന്‍സര്‍. ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും ക്യാന്‍സര്‍ ബാധിതരുടെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ പുറത്തു വരുന്ന ഒരു റിപ്പോര്‍ട്ട് കേരളത്തെ സംബന്ധിച്ച് ആശങ്കാജനകമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെന്നാണ് പുറത്ത് വന്നിരിക്കുന്നത്.

1996 മുതല്‍ 2016 വരെയുള്ള കണക്കനുസരിച്ച്, 28 തരം കാന്‍സറാണ് സംസ്ഥാനങ്ങളിലാകെ റിപ്പോര്‍ട്ട് ചെയ്തത്. 2026 ഓടെ കേരളത്തില്‍ ഒരു ദിവസം 180 എന്ന കണക്കില്‍ കാന്‍സര്‍ ബാധിതരായവരുടെ എണ്ണം വര്‍ധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയിലെ കാന്‍സര്‍ പഠനവുമായി ബന്ധപ്പെട്ട് ലാന്‍സെറ്റ് മെഡിക്കല്‍ ബുള്ളറ്റിനാണ് കണക്ക് പ്രസിദ്ധീകരിച്ചത്. കാന്‍സര്‍ ബാധിച്ച് ഏറ്റവും ഉയര്‍ന്ന മരണനിരക്കും ശാരീരിക വൈകല്യങ്ങള്‍ ബാധിച്ചവര്‍ കൂടുതലുള്ളതും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ്. ഉദരം, സ്തനം, ശ്വാസകോശം, വായ്, കണ്ഠനാളം, രക്താര്‍ബുദം, മസ്തിഷ്‌കം തുടങ്ങി പത്ത് തരം കാന്‍സറുകള്‍ മൂലമാണ് മരണനിരക്ക് വര്‍ധിക്കുന്നത്. 65 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത 50 ശതമാനത്തില്‍ കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു.

cancer1

കാന്‍സര്‍ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മിസോറാമിലാണ്. രണ്ടാമത് കേരളവും. 73.5 ശതമാനം സത്രീകള്‍ക്കും 103.4 പുരുഷന്മാര്‍ക്കും കാന്‍സര്‍ മൂലമുണ്ടാകുന്ന ശാരീരിക വൈകല്യവുമുണ്ട്. 2016ല്‍ ഒരു ലക്ഷത്തോളം ആളുകളില്‍, 135.3 ശതമാനത്തിനാണ് കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലെ ഒരു ലക്ഷം പേരില്‍ ഇത് 135.3 ശതമാനമായിരുന്നു. മിസോറാം, ഹരിയാന, ഡല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നിലുള്ളത്. ഏറ്റവും കുറവ് കാന്‍സര്‍ നിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബിഹാറിലാണ്

Top