മരണപ്പെട്ട ഭാര്യയെ അമ്മയാക്കാന്‍ ശ്രമിക്കുന്ന യുവാവ്; പ്രത്യുൽപ്പാദന ചരിത്രത്തിലെ അപൂര്‍വ്വ സംഭവം

മരിച്ചിട്ടും തന്റെ ഭാര്യയെ അമ്മയാക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ ജീവിതം വാര്‍ത്തയാകുന്നു. ജേക്ക് കോറ്റ്സ് എന്ന യുവാവാണ് ക്യാന്‍സര്‍ പിടിപെട്ട് മരിച്ചുപോയ തന്റെ ഭാര്യ എമ്മി കലെറ്റിനെ അമ്മയാക്കാന്‍ ശ്രമിക്കുന്നത്. തൈറോയിഡ് കാന്‍സറിനോട് 18 മാസം നീണ്ട യുദ്ധം നടത്തി പരാജയപ്പെട്ട് ഇക്കഴിഞ്ഞ ജൂണില്‍ തന്റെ 31ാമത്തെ വയസിലാണ് എമ്മി മരണമടഞ്ഞത്. തന്റെ ബീജവും എമ്മിയുടെ അണ്ഡവും കൂട്ടുകാരിയായ ലിസ് ബെഗിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാണ് ഈ ഗര്‍ഭം സാധ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ അകാലത്തില്‍ മരിച്ച് പോയ ഭാര്യയെ അമ്മയാക്കാന്‍ ഒരുങ്ങുകയാണ് ജേക്ക്. ചുരുക്കിപ്പറഞ്ഞാല്‍ വാടക ഗര്‍ഭധാരണ ചരിത്രത്തിലെ തീര്‍ത്തും വിചിത്രമായ ഒരു കഥയാണിത്.

താന്‍ കാന്‍സറിനോട് നടത്തിയ പോരാട്ടത്തിന്റെ കഥ എമ്മി തന്റെ ബ്ലോഗില്‍ കുറിച്ചിട്ടിട്ടുണ്ട്. അമ്മയാകാനുള്ള ആഗ്രഹവും എമ്മി ഇതില്‍ ഹൃദയവേദനയോടെ രേഖപ്പെടുത്തിയിരുന്നു. ഇത് വായിച്ച് എമ്മിയോട് ആര്‍ദ്രത തോന്നിയിട്ടാണ് ലിസ് ഇവരുടെ ഗര്‍ഭം ചുമക്കാന്‍ സന്നദ്ധയായി മുന്നോട്ട് വന്നിരിക്കുന്നത്. തന്റെ അണ്ഡവും ഭര്‍ത്താവിന്റെ ബീജവും ചേര്‍ന്നുണ്ടായ അണ്ഡം ലിസിന്റെ ഗര്‍ഭപാത്രത്തില്‍ ഇംപ്ലാന്റ് ചെയ്തുവെന്ന നിറവോടെ മനസ് കൊണ്ട് അമ്മയാകുന്നത് സ്വപ്നം കണ്ടു കൊണ്ടായിരുന്നു എമ്മി മരണത്തിലേക്ക് ഒഴുകിനീങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇംപ്ലാന്റ് കഴിഞ്ഞ് മൂന്നാഴ്ചക്ക് ശേഷം ലിസ് ഗര്‍ഭിണിയാണെന്നറിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞതും എമ്മിയെ മരണം കൊണ്ടുപോയി. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം ലിസിന്റേത് യഥാര്‍ത്ഥ ഗര്‍ഭമല്ലെന്ന ഞെട്ടിപ്പിക്കുന്ന സത്യമറിഞ്ഞ് ഭാര്യയുടെ മരണത്തില്‍ നിന്നും കരകയറിയിട്ടില്ലാത്ത ജേക്ക് ഒന്ന് കൂടി ഞെട്ടുകയായിരുന്നു. രണ്ടാമതൊരു ശ്രമത്തിലൂടെ തനിക്ക് ഗര്‍ഭിണിയാകാമെന്ന് ലിസ് ആത്മവിശ്വാസത്തോടെ ഉറപ്പിച്ച് പറഞ്ഞതിന്റെ ആഹ്ലാദത്തിലും പ്രതീക്ഷയിലുമാണ് ജേക്ക് ഇപ്പോള്‍. ഇനിയും സജീവമായി ആറ് ഭ്രൂണങ്ങള്‍ കൂടി ബാക്കിയുള്ളതാണ് ജേക്കിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.

രണ്ടാമത്തെ സര്‍ഗസി ശ്രമം ഈ മാസം നടത്താനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ക്രിസ്മസിന് മുമ്പ് പോസിറ്റീവ് ടെസ്റ്റ് ഫലം പുറത്ത് വരുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. മരണശേഷവും താനിപ്പോഴും ദിവസവും എമ്മിയോട് സംസാരിക്കാറുണ്ടെന്നാണ് ജേക്ക് വെളിപ്പെടുത്തുന്നത്. അവള്‍ എവിടെയോ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.തങ്ങള്‍ക്ക് 11 വയസുള്ളപ്പോഴായിരുന്നു ജേക്ക് ,എമ്മിയെ ആദ്യമായി കണ്ട് മുട്ടിയിരുന്നത്.തുടര്‍ന്ന് അത് പ്രണയമായി വളരുകയായിരുന്നു. ഫിലിപ്പീന്‍സില്‍ ഹോളിഡേ കഴിഞ്ഞ് വന്നപ്പോഴായിരുന്നു കാന്‍സറിന്റെ ലക്ഷണങ്ങള്‍ എമ്മിയില്‍ പ്രകടമായിരുന്നത്.അപൂര്‍വ തരത്തിലുള്ള കാന്‍സറാണ് എമ്മിക്ക് പിടിപെട്ടിരുന്നത്.

Top