ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ പരമ്പരാഗത അരി ഇനങ്ങള്‍ക്ക് കഴിയുമെന്ന് ശാസ്ത്രജ്ഞര്‍; മൂന്ന് ഇനങ്ങളെയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്

റായ്പൂര്‍: പരമ്പരാഗത അി ഇനങ്ങള്‍ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍. മൂന്ന് പരമ്പരാഗത ഇനങ്ങള്‍ക്കാണ് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഗത്വാന്‍, മഹാരാജി, ലൈച്ച എന്നീ അരി ഇനങ്ങള്‍ക്കാണ് ഈ പ്രത്യേകത കണ്ടെത്തിയത്. ഛത്തീസ്ഗഡിലെ ശാസ്ത്രജ്ഞരാണ് ഈ സവിശേഷത കണ്ടെത്തിയത്.

മുംബൈയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററും റായ്പൂരിലെ ഇന്ദിര ഗാന്ധി കൃഷി വിശ്വവിദ്യാലയവും (ഐ.ജി.കെ.വി) സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഐ.ജി.കെ.വിയിലെ വിത്തുബാങ്കില്‍ നിന്നാണ് പഠനത്തിനായി ശേഖരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം തുടങ്ങിയവയെ സാധാരണ കോശങ്ങളെ ബാധിക്കാതെ പ്രതിരോധിക്കാന്‍ ഈ അരികള്‍ക്ക് കഴിയുമെന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ശര്‍മ്മ പറഞ്ഞു. ഈ മൂന്ന് ഇനങ്ങളില്‍ ലൈച്ചയ്ക്കാണ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഏറ്റവും കൂടുതല്‍ കഴിവ് ഉള്ളത്.

ഗത്വാന്‍ ഇനത്തില്‍ പെട്ട അരിയ്ക്ക് ക്യാന്‍സറിനു പുറമെ ആര്‍ത്രിറ്റിസിനെയും പ്രതിരോധിക്കാന്‍ കഴിയും. അതുപോലെ ഗ്രാമീണര്‍ ചര്‍മ്മ പ്രശ്നങ്ങള്‍ക്കായി ലൈച്ച ഇനത്തിലുള്ള അരി ഉപയോഗിക്കാറുണ്ട്.

Top