കുടവയര്‍ 24 മണിക്കൂറിനുള്ളില്‍ കുറയ്ക്കാം….ഇതൊന്ന് വായിച്ചു നോക്കൂ

കുടവയര്‍ കുറയ്ക്കാന്‍ വേണ്ടിയാണ് എല്ലാവരും തലപുകയ്ക്കുന്നത്… എന്നാല്‍, ഇതിന് കാരണം എന്താണെന്നോ ഏത് ഭക്ഷണമാണ് ഇതിന് കാരണമാകുന്നതെന്നോ ആരും ചിന്തിക്കാറില്ല. ചില ഭക്ഷണങ്ങളാണ് പ്രധാന പ്രശ്‌നം. ചില ഭക്ഷണങ്ങള്‍ ദഹനപ്രക്രിയയില്‍ നേരാംവണ്ണം ദഹിക്കാതെ വരുകയും അവ കൊഴുപ്പായി രൂപാന്തരപ്പെടുകയും ചെയ്യും. അല്‍പം ഉപ്പുള്ളതും ഗ്യാസ് ഉണ്ടാകുന്നതിനു കാരണമാകുന്നതുമായ ഭക്ഷണങ്ങളാണ് ഇതിനു കാരണം. പക്ഷേ, ചില ആരോഗ്യദായകമായ പച്ചക്കറി വിഭവങ്ങളും പഴവര്‍ഗങ്ങളും ഇന്ന് ലഭ്യമാണ്. ഇത് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. അതുകൊണ്ട് പേടിക്കേണ്ട. നിങ്ങള്‍ ചെയ്യേണ്ടത് ഇനി പറയുന്ന ചില ട്രിക്കുകള്‍ പരീക്ഷിച്ചാല്‍ മതി.

helth 1

ചില പച്ചക്കറി വിഭവങ്ങള്‍. ഉദാഹരണത്തിന് ബ്രോക്കോളി, കോളിഫ് ളവര്‍, കാബേജ്, ബീന്‍സ്, പീസ്, പയര്‍ തുടങ്ങിയ വസ്തുക്കള്‍ വയറില്‍ ദഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള വസ്തുക്കളാണ്. ഇത് വയറില്‍ ഗ്യാസ് രൂപപ്പെടുന്നതിനു കാരണമാകുകയും ഇത് വയര്‍ വീര്‍ക്കുന്നതിനു കാരണമാകുകയും ചെയ്യും
എന്നാല്‍, പൊതുവില്‍ നല്ല നാര് അടങ്ങിയ ഭക്ഷണങ്ങള്‍ ദഹനപ്രക്രിയയെയും പോഷകമായി പരിണമിക്കുകയും ദഹനം വേഗത്തിലാക്കുകയും ചെയ്യും. ഇത് അടിവയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതെ സഹായിക്കുന്നു. നാരങ്ങ, ഓറഞ്ച് പോലുള്ള പഴവര്‍ഗങ്ങളും ബെറി, നാര് കൂടുതലുള്ള പഴങ്ങള്‍, നട്‌സ്, കട്ടത്തൈര് തുടങ്ങിയവയും ധാരാളമായി കഴിക്കാവുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാര്‍ബോഹൈഡ്രേറ്റ് ഇടയ്ക്കിടെ പരിശോധിക്കുന്നതും ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുന്നതും ആവശ്യത്തിന് വെള്ളം ശരീരത്തില്‍ സൂക്ഷിക്കുന്നതും ഇതിന് ഉപകാരപ്രദമാണ്. ഒപ്പം ചില ഹെര്‍ബല്‍ ചായകളും ഇന്ന് ലഭ്യമാണ്. ഇതും ദഹനത്തെ സഹായിക്കുകയും വേഗത്തിലാക്കുകയും ചെയ്യും. കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കുരുമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത ചായ ഉത്തമമാണ്.

health 2

ഓറഞ്ച്, തണ്ണിമത്തന്‍, പൈനാപ്പിള്‍ തുടങ്ങിയ പഴവഗങ്ങള്‍ വൈറ്റമിന്‍ സി, നാര് തുടങ്ങിയവയുടെ കലവറയാണ്. ധാരാളം ജലാംശവും അടങ്ങിയിരിക്കുന്നു.
നന്നായി പാചകം ചെയ്ത് വേവിച്ച പച്ചക്കറി വിഭവങ്ങള്‍ ഒരുപാട് ഗുണം ചെയ്യും ഇക്കാര്യത്തില്‍. അതുകൊണ്ട് സ്വന്തമായി പാചകം ചെയ്ത് പച്ചക്കറികള്‍ കഴിക്കുക.
കൊഴുപ്പ് കുറഞ്ഞ മാംസം, മീന്‍, ചിക്കന്‍ തുടങ്ങിയവ നല്ലതാണ്. അങ്ങനെ തെരഞ്ഞെടുക്കുമ്പോള്‍ കൊഴുപ്പ് കുറഞ്ഞ ബീഫും കോര മത്സ്യവും ഉത്തമം എന്നു തന്നെ പറയാം. ആരോഗ്യദായകമായ ദഹനവും പോഷണവും ലഭിക്കും. കട്ടിത്തൈരില്‍ അടങ്ങിയിട്ടുള്ള ബാക്ടീരിയകള്‍ ആരോഗ്യദായകമായ ദഹനത്തിന് സഹായിക്കുന്നു. കൂടാതെ ഇത് ദഹനത്തിന്റെ ഭാഗമായി ഉദരത്തില്‍ രൂപപ്പെട്ടേക്കാവുന്ന ഗ്യാസിനെ കുറയ്ക്കുകയും ചെയ്യും. കൂടുതല്‍ വെള്ളം കുടിക്കുന്നതും ഗുണകരമാണ്

he 3

സംസ്‌കരിച്ചെടുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒന്നും തന്നെ കഴിക്കരുത്. സംസ്‌കരിച്ചെടുത്ത ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ സൂക്ഷിക്കപ്പെടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. കാരണം ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ളതിനാലാണിത്. ഈ ഉപ്പിനെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടും.ഗോതമ്പ്, അരി, ബ്രെഡ് തുടങ്ങിയവ ദഹനപ്രക്രിയയിലേക്ക് എത്തുമ്പോള്‍ കൊലയാളിയായി മാറുന്നു. ഇവ ശരീരത്തില്‍ ധാരാളം ജലാംശം അതും കോഴിമുട്ട, കോര മത്സ്യം തുടങ്ങിയ പ്രോട്ടീന്‍ ബേസ്ഡ് ഭക്ഷണങ്ങളേക്കാള്‍ കൂടുതല്‍ ജലാംശം ശരീരത്തില്‍ സംഭരിക്കപ്പെടും. അതുകൊണ്ട് ഗോതമ്പ് ധാരാളം കഴിക്കുന്നതിനു പകരം കോരമത്സ്യം പോലുള്ളവ കഴിച്ചു നോക്കൂ.
കോളിഫ് ളവര്‍, ബ്രോക്കോളി, കാബേജ്, ബ്രസല്‍, ഇലവര്‍ഗങ്ങള്‍ തുടങ്ങിയവ ചിലര്‍ക്ക് ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ട് അവയൊക്കെ അല്‍പം കുറയ്ക്കുന്നത് നല്ലതാകും.

 

Top