കിടക്കയില്‍ നീണ്ട നേരം പിടിച്ചു നില്‍ക്കാന്‍

പല പുരുഷന്‍മാരുടേയും പ്രശ്‌നം കിടക്കിയില്‍ നീണ്ട നേരം പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതാണ്. മാനസികം മുതല്‍ ശാരീരികം വരെയുളള പലകാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. കിടക്കയില്‍ പിടിച്ചു നില്‍ക്കാന്‍ പുരുഷന്മാരെ സഹായിക്കുന്ന ചില വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ, നല്ല ലൈംഗിക ബന്ധം സാധ്യമാക്കുന്നതിന് ഇടക്കിടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. ഇത് നിങ്ങളെ ഒരു വിദഗ്ദനാക്കുക മാത്രമല്ല ദീര്‍ഘകാലയളവില്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ലൈംഗികബന്ധത്തില്‍ ഏറ്റവും പ്രധാനമായ പേശികളാണ് വസ്തി പ്രദേശത്തുള്ളത്. ഈ പേശികള്‍ ശക്തിപ്പെടുത്തുന്നത് ലൈംഗികബന്ധത്തിന് ദൈര്‍ഘ്യം നല്കും. കിടക്കയില്‍ ഏറെ നേരം പിടിച്ച് നില്‍ക്കുന്നതിന് കരുത്തും പരിശ്രമവും ആവശ്യമാണ്. പതിവായി വ്യായാമം ചെയ്യുക വഴിയേ നല്ല കരുത്ത് നേടാനാവൂ. വ്യായാമം വഴി നല്ല സ്റ്റാമിന നേടാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സാധിക്കും. പങ്കാളിയുമൊത്തുള്ള ലൈംഗിക ബന്ധം ആസ്വാദ്യമാക്കുന്നതിന് മദ്യം ഒഴിവാക്കുക.sex-4
ഉയരത്തിനും, ശരീരഘടനയ്ക്കും അനുസരിച്ച് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തണം. മാനസിക സമ്മര്‍ദ്ദം കാര്യങ്ങളെ മന്ദീഭവിപ്പിക്കും. നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ധം അനുഭവപ്പെടുന്നുവെങ്കില്‍ റിലാക്‌സ് ചെയ്യുകയും ധ്യാനിക്കുകയും, മൂഡ് മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധയൂന്നുകയും ചെയ്യുക. പ്രോട്ടീനുകള്‍ ധാരാളമായി കഴിക്കുക. ഇവയിലെ അമിനോ ആസിഡുകള്‍ നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. കോണ്ടം ഉപയോഗിച്ച് ലൂബ്രിക്കേഷന്‍ നേടുന്ന പുരുഷന്മാര്‍ക്ക് അല്ലാത്തവരേക്കാള്‍ ഏറെ സമയം പിടിച്ച് നില്‍ക്കാനാവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top