ചൂടുകാലത്തെ സെക്സ്: ചില മുൻകരുതലുകളും മാർഗ്ഗ നിർദേശങ്ങളും

സെക്സ് ചെയ്യുന്നതിന് നേരമോ കാലമോ ഇല്ല എന്നതാണ് സത്യം. അതുതന്നെയാണ് അതിന്‍റെ ത്രില്ലും. മഴക്കാലത്തും മഞ്ഞുകാലത്തും പുലർകാലത്തും എന്നുവേണ്ട പരസ്പരം സ്നേഹം തോന്നുന്ന നിമിഷങ്ങളിലൊക്കെ നമുക്ക് പങ്കാളിയോടൊപ്പം ഉല്ലസിക്കാം.
എന്നാല്‍ സെക്സിലേര്‍പ്പെടുന്നതിന്‍റെ ശൈലികളിലും സ്വഭാവത്തിലും സീസണ്‍ അനുസരിച്ച് ചില മാറ്റങ്ങള്‍ വരുത്തണം. ഇപ്പോള്‍ ചൂടുകാലമാണ്. സൂര്യാഘാതത്തിന്‍റെ കാലം. അപ്പോള്‍ ഏറെ ശ്രദ്ധയോടെ വേണം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍. ചൂടുകാലത്ത് ഉച്ചനേരത്ത് ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് ഉചിതം. ഉച്ചനേരത്തു ബന്ധപ്പെടണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍, അത് ശീതീകരിച്ച മുറിക്കുള്ളില്‍ ആകുന്നതാണ് നല്ലത്.
വേനല്‍ക്കാലത്ത് രാവിലെയും വൈകുന്നേരം നാലുമണിക്കു ശേഷവും സെക്സില്‍ ഏര്‍പ്പെടുന്നതാണ് അഭികാമ്യം. ശരീരം ഏറ്റവും ചൂടു പിടിച്ചിരിക്കുന്ന സമയമായതിനാല്‍ ഇരുവരും ശരീരം തണുപ്പിക്കേണ്ടതുണ്ട്. ലൈംഗികബന്ധത്തിനു മുമ്പും ശേഷവും തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. മാത്രമല്ല, ബാത്ത് ടബ്ബ് പോലെയുള്ള ഇടങ്ങള്‍ ലൈംഗികബന്ധത്തിനായി തെരഞ്ഞെടുക്കുന്നതും നല്ല തീരുമാനമാണ്.
തണുപ്പ് പകരുന്ന പഴച്ചാറുകളോ ദൂഷ്യഫലമില്ലാത്ത ക്രീമുകളോ ഇരുവരും ശരീരത്തില്‍ പുരട്ടാവുന്നതാണ്. അത് സെക്സിനെ കൂടുതല്‍ ആനന്ദദായകമാക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ മുന്തിരി, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ മാമ്പഴം ഒഴിവാക്കണം. മാമ്പഴം ശരീരത്തിന്‍റെ ചൂട് വര്‍ദ്ധിപ്പിക്കും.
നല്ല കാറ്റ് ലഭിക്കുന്ന അന്തരീക്ഷത്തില്‍ മനസ് തണുപ്പിക്കുന്ന സംഗീതം ശ്രവിച്ചുകൊണ്ടുള്ള ബന്ധപ്പെടല്‍ ശരീരത്തെയും മനസിനെയും ആനന്ദിപ്പിക്കുകയും ഉന്‍‌മേഷഭരിതമാക്കുകയും ചെയ്യും. ഇത്തരം മുന്‍‌കരുതലുകളും ചെറിയ പൊടിക്കൈകളും ഒക്കെ സ്വീകരിച്ചാല്‍ ചൂടുകാലത്തെ ദാമ്പത്യം സുഖമുള്ളൊരു ഓര്‍മ്മയാക്കാന്‍ കഴിയും.
Top