തടി കുറയ്ക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ മറ്റു ചിലര്‍ തൂക്കം കൂട്ടാനും തടി കൂട്ടാനുമാണ് ശ്രമിക്കുന്നത്. ശരീരം തീരെ വണ്ണം ഇല്ലാത്തവര്‍ തൂക്കം കൂട്ടാന്‍ വലിച്ചുവാരി തിന്നാറുണ്ട്. എന്നാല്‍, ഇതുകൊണ്ടൊന്നും കാര്യമില്ല. ആരോഗ്യകരമായ ശരീരം വേണമെങ്കില്‍ ചില ക്രമീകരണങ്ങള്‍ ആവശ്യമാണ്. എന്തൊക്കെ കഴിക്കണം? എത്ര അളവില്‍ കഴിക്കണം എന്നുള്ളതൊക്കെ പ്രധാനമാണ്.
1.ആരോഗ്യകരമായ കലോറികള്‍ കൂട്ടുക
ഭക്ഷണക്രമം മാറ്റാതെ തൂക്കം കൂട്ടാമോ എന്നാണോ ആലോചിക്കുന്നത്.? ഭക്ഷണക്രമം മാറ്റാതെ തന്നെ ശരീരത്തിലെത്തുന്ന കലോറികളുടെ അളവ് വര്‍ധിപ്പിക്കാം. എങ്ങനെയെന്നല്ലേ. നട്സ് പോലുള്ള വസ്തുക്കള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വെണ്ണ തുടങ്ങിയ ആരോഗ്യകരമായ സൈഡ് ഡിഷുകളും ഉള്‍പ്പെടുത്തണം. ബദാം, സൂര്യകാന്തി വിത്തുകള്‍, പഴവര്‍ഗങ്ങള്‍, ഗോതമ്പ് ടോസ്റ്റ് തുടങ്ങിയവയും ഉത്തമമാണെന്ന് ന്യൂട്രീഷ്യനിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്നു.
2. പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍
കലോറി ഇല്ലാത്ത ഭക്ഷണങ്ങളും ജങ്ക് ഫുഡും ധാരാളമായി കഴിക്കുന്നതിനു പകരം പോഷകഗുണം കൂടുതലുള്ള ഭക്ഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. ഉയര്‍ന്ന പ്രോട്ടീന്‍ ഉള്ള മാംസങ്ങള്‍ മസിലുകള്‍ വികസിക്കുന്നതിനു സഹായിക്കും. പോഷകമുള്ള കാര്‍ബോഹൈഡ്രേറ്റുകളായ ചുവന്ന അരി, മറ്റു ധാന്യങ്ങള്‍ എന്നിവയും ധാരാളം കഴിക്കാം. ഇത് ആവശ്യത്തിന് പോഷകം ശരീരതതില്‍ എത്തുന്നുണ്ടെന്നു ഉറപ്പിക്കാന്‍ സഹായിക്കും. പഴം പോലെ ഉന്നത ഗുണനിലവാരമുള്ള നാടന്‍ ഭക്ഷണവും വെണ്ണ, നെയ്യ്, വെളിച്ചെണ്ണ തുടങ്ങിയവ നിത്യജീവിതത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
3. സ്നാക്കുകള്‍ കഴിക്കാമോ?
സ്നാക്കുകള്‍ വേണ്ടെന്നു അടച്ചു പറയുന്നില്ല. നല്ല പ്രോട്ടീനും ആരോഗ്യകരമായ ന്യൂട്രീഷനുകളും ഉള്ള സ്നാക്കുകള്‍ കഴിക്കുന്നതിനു തടസ്സമൊന്നുമില്ല. നിലക്കടല നെയ്യ് പോലുള്ള നല്ല ഫാറ്റുകള്‍ അടങ്ങിയിട്ടുള്ള ക്രാക്കറുകള്‍ കഴിക്കുന്നതു ആരോഗ്യമുള്ള ഹൃദയത്തിനും ഉത്തമമാണ്. നട്സ്, അവോക്കാഡോ, പാല്‍ക്കട്ടി, മില്‍ക്ക്ഷേക്ക്, സ്മൂത്തി തുടങ്ങിയവയും വിദഗ്ധരായ ന്യൂട്രീഷണിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്നതാണ
4.കുറച്ചു കഴിക്കുക
ചില സാഹചര്യങ്ങളില്‍ എങ്കിലും മരുന്നു കഴിക്കുന്നതു കൊണ്ടോ മറ്റു വൈകാരിക-മാനസിക പ്രശ്നങ്ങളാലോ ദഹനം സാധ്യമാകുന്നില്ലെങ്കില്‍ വാരിവലിച്ച് കഴിച്ചിട്ട് കാര്യമില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ കുറച്ചുമാത്രം കഴിക്കുക. ഇത് കൂടുതല്‍ കലോറി ശരീരത്തില്‍ എത്താന്‍ സഹായിക്കും.
5.കൂടുതല്‍ കഴിക്കണം
വ്യായാമം ചെയ്യുന്ന ആളാണെങ്കില്‍ കൂടുതല്‍ കഴിക്കുന്നതാണ് നല്ലത്. കാരണം വ്യായാമം ചെയ്യുന്നത് ശരീരത്തിലെ കലോറി ധാരാളമായി ചെലവാകാന്‍ കാരണമാകും. അതുകൊണ്ട് അത്തരക്കാര്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.
6.പ്രോട്ടീന്‍ കൂടുതലുള്ളത് കഴിക്കുക
നന്നായി കഴിക്കുന്നുണ്ടെങ്കിലും അതില്‍ പ്രോട്ടീന്‍ കുറവാണെങ്കില്‍ പിന്നെ കാര്യമില്ല. അതുകൊണ്ട് ഇനി പറയുന്നതു കൂടി അതില്‍ ഉള്‍പ്പെടുത്തണം. വേവിച്ച സോയാബീന്‍, സോയ്, പ്രോട്ടീന്‍ പൗഡര്‍, നിലക്കടല, നിലക്കടല വെണ്ണ എന്നിങ്ങനെയുള്ള പ്രോട്ടീന്‍ ധാരാളമുള്ളതും കഴിക്കുന്ന കൂട്ടത്തില്‍ ഉള്‍പ്പെടുത്തണം.
7.എന്തു കഴിക്കണം?
പഴവര്‍ഗങ്ങള്‍, നട്സ്, പാല്‍, തൈര് തുടങ്ങിയ കലോറി കൂടുതലുള്ളവ. മില്‍ക്ക്ഷേക്ക്, ക്രീം അടങ്ങിയിട്ടുള്ള സ്നാക്ക്സ്, ലഡ്ഡു, ചിക്കി, ഹല്‍വ, പൈ, സോഫ്ള്‍, ഫ്രൂട്ട് ജ്യൂസ്, ഫ്രൂട്ട് സലാഡ്, മുട്ട, ചിക്കന്‍, മത്സ്യം തുടങ്ങിയവയും കഴിക്കുന്നത് ഉത്തമം തന്നെ.