ജീവിക്കാന്‍ കൊതിയുള്ളവര്‍ വായിക്കുക !..ഹൃദയത്തിന്റെ ശത്രുക്കള്‍ എന്തെല്ലാം

* കായികാദ്ധ്വാനമില്ലാത്ത അലസ ജീവിതം.
* പുകവലി, അമിത മദ്യപാനം
* ജങ്ക് ഫുഡിന്റെ അമിത ഉപയോഗം
* ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന മട്ടണ്‍, ബീഫ്, പോര്‍ക്ക് ഇറച്ചികള്‍
*. അമിത മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ

റെഡ് മീറ്റ് റെഡ് കാര്‍ഡ്
ശരീരത്തിന് ദോഷമുണ്ടാക്കുന്ന ചീത്ത കൊഴുപ്പ് അടങ്ങിയതാണ് റെഡ് മീറ്റ്. ഇവ ദഹനത്തിലൂടെ രക്തത്തില്‍ എളുപ്പം അലിഞ്ഞ് ചേരില്ല. ഇവ അടങ്ങിയ സാന്‍വിച്ച്, പഫ്‌സ് എന്നിവയെല്ലാം കഴിക്കുന്നത് മൊത്തത്തില്‍ കേടാണ്. രക്തയോട്ടം എവിടെ നിലച്ചാലും അത് ഹൃദയത്തെയും ബാധിക്കുന്നു. അത് മൊത്തം ആരോഗ്യത്തെ വളരെ അധികം ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഹൃദയത്തോട് അടുത്ത ഭാഗങ്ങളിലെ രക്തക്കുഴലുകള്‍ അടയുമ്പോഴാണ് കൂടുതല്‍ പ്രശ്‌നം ഉണ്ടാകുന്നത്. ഇന്ന് ഇതൊക്കെ മാറ്റാന്‍ വിവിധ സര്‍ജറികള്‍ ഉണ്ട്.
ജനെറ്റിക് മെക്കാനിസം heart_disease_
അമിതവണ്ണം ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നു. അമിത തടിയെന്നാല്‍ അമിതമായി കൊളസ്‌ട്രോള്‍, പ്രത്യേകിച്ച് സാച്ച്വറേറ്റഡ് കൊളസ്‌ട്രോള്‍ ശരീരത്തില്‍ അടിയുന്നതാണ്. ഇത് രക്തധമനികളില്‍ പാളികളായി അടിയുന്നു. അമിത തടി പലപ്പോഴും ഭക്ഷണത്തില്‍ നിന്ന് തന്നെ ആവണമെന്നില്ല. ഹൈപ്പര്‍ കൊളസ്‌ട്രോള്‍ ടെന്‍ഡന്‍സി ഉള്ളവരുണ്ട്. അത് ജനെറ്റിക് ഡിസോര്‍ഡര്‍ ആണ്. ഇതിനെയാണ് പരമ്പരാഗത തടി അഥവാ ശരീരഘടന എന്നു പറയുന്നത്. വലുതായി ഒന്നും കഴിച്ചില്ലെങ്കിലും വണ്ണം വയ്ക്കും. പട്ടിണി കിടന്നാലും വണ്ണം കുറയില്ല. അത്തരക്കാര്‍ക്ക് ഹൃദ്രോഗസാധ്യത വളരെ കൂടുതലാണ്. കൃത്യമായ ഭക്ഷണ നിയന്ത്രണം, മികച്ച വ്യായാമം എന്നിവയേ ഇവിടെ രക്ഷയുള്ളൂ.

എന്‍സൈമുകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഈ പരമ്പരാഗത തടി ഉണ്ടാക്കുന്നത്.
ഹൃദ്രോഗങ്ങളില്‍ കണ്ടുവരുന്ന മറ്റൊരു വിഭാഗമാണ് പെട്ടെന്നുള്ള അറ്റാക്കുകള്‍. ഇതിന് ഒരു ഡിസീസ് ബാക്ക്ഗ്രൗണ്ട് കാണും. ഉദാഹരണത്തിന്, കുടുംബത്തിലൊരാള്‍ക്ക് 40 നും 50 നും ഇടയില്‍ ഹൃദ്രോഗം വന്നുവെന്നിരിക്കട്ടെ. അത് ചെറിയ തോതിലോ വലിയ തോതിലോ ആവാം. മറ്റു കുടുംബാംഗങ്ങള്‍ക്ക് അത് വരാനുള്ള സാധ്യത കുറച്ച് കൂടുതലാണ്. അതും ഒരു ജനെറ്റിക് മെക്കാനിസം കാരണമാണ്. അങ്ങനെ കുടുംബത്തില്‍ ഒരാള്‍ക്ക് വന്നാല്‍ മറ്റു കുടുംബാംഗങ്ങള്‍ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. ഹൃദ്രോഗം പാരമ്പര്യ രോഗമാകണമെന്നില്ലെങ്കിലും ആന്തരികാവയവങ്ങളുടെ ഘടന ഒരേ ജീനില്‍ നിന്നുണ്ടാകുന്ന രണ്ടുപേര്‍ക്ക് ഏകദേശം സമാന അവസ്ഥയിലായിരിക്കും. അവയവങ്ങളുടെ പ്രതിരോധശേഷിയും പ്രവര്‍ത്തനരീതിയും കുറച്ചൊക്കെ സാമ്യമുള്ളതാവാം. അതായിരിക്കും ഇതേ രോഗം അതേ ജീനുള്ള മറ്റൊരാള്‍ക്കും വരുന്നതിന് കാരണം. എന്നാല്‍, ഇതെക്കുറിച്ചുള്ള അമിത ഉത്കണ്ഠയോ ഭയമോ ദോഷകരവുമാകും. മേല്‍പ്പറഞ്ഞ പാരമ്പര്യമുള്ളവര്‍ അടിക്കടി രക്തം, ഹൃദയത്തിന്റെ പ്രവര്‍ത്തനം എന്നിവയൊക്കെ പരിശോധിക്കുക. രോഗം പ്രതിരോധിക്കുക. എന്നാല്‍, കുടുംബത്തില്‍ അറുപതിനു മുകളില്‍ പ്രായമുള്ള ഒരാള്‍ക്ക് ഹൃദ്രോഗം വന്നു എന്നതിനാല്‍ പേടിക്കേണ്ട കാര്യവുമില്ല.
ഗോള്‍ഡന്‍ ടിപ്‌സ്
ഹൃദ്രോഗികള്‍ക്കും രോഗമില്ലാത്തവര്‍ക്കും രണ്ട് രീതിയിലുള്ള പാനീയക്രമങ്ങള്‍ ഉണ്ട്. ഹൃദ്രോഗം വരാതെ സൂക്ഷിക്കാന്‍ താഴെപ്പറയുന്ന പാനീയങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഓര്‍ക്കുക, പ്രമേഹം പോലുള്ള രോഗങ്ങള്‍ ഇല്ലാത്തവര്‍ക്കുള്ള ഡ്രിങ്ക് പാറ്റേണ്‍ ആണിത്.
* പഴച്ചാറുകള്‍ ഹൃദയാരോഗ്യം കൂട്ടും. അതേ സമയം കവറിലടച്ച ഒരു ഡ്രിങ്കും ഉപയോഗിക്കരുത്. നല്ല പഴങ്ങള്‍ വാങ്ങി ശുദ്ധിയാക്കി സ്വയം പഴച്ചാര്‍ തയ്യാറാക്കി മധുരം കുറച്ച് കഴിക്കുക.
* മീനെണ്ണ ഹൃദയാരോഗ്യം കൂട്ടും . ഇതിലെ പ്രോട്ടീന്‍ ഘടകങ്ങള്‍ ഹൃദയപേശികള്‍ക്ക് ഉത്തമം. മീന്‍ സൂപ്പഉം നല്ലത്. ( ഇതില്‍ ഉപ്പും എരിവും കുറയ്ക്കണം )
* വെജിറ്റബിള്‍ സൂപ്പുകള്‍ രണ്ട് ദിവസത്തിലൊരിക്കല്‍ കഴിക്കണം. എല്ലാ പച്ചക്കറികളും ഇലക്കറി സൂപ്പും നല്ലത്. * ഓട്‌സ് ജ്യൂസാക്കി കഴിക്കുക. കരിക്കിന്‍ വെള്ളവും നല്ലത്
* പാല്‍ കൊഴുപ്പ് കളഞ്ഞ് വെള്ളം ചേര്‍ത്ത് കഴിക്കുക.
ഉപ്പ് ഒഴിവാക്കുക
ശരീരത്തിന് ഒരു ദിവസം ശരാശരി 5 ഗ്രാം ഉപ്പ് മാത്രമേ ്ആവശ്യമുള്ളൂ. അതിലധികമായാല്‍ അത് രക്തചംക്രമണം കൂട്ടി ഹൃദയത്തിന് ദോഷം ചെയ്യും. ഇപ്പോള്‍ ആധുനിക വൈദ്യശാസ്ത്രം പറയുന്നത് 5 എന്നത് 2 ആക്കി ചുരുക്കണമെന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top