സിഡ്നി: ശൈത്യരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഓസ്‌ട്രേലിയയെ കാലാവസ്ഥാ വ്യതിയാനം തിളച്ച് മറിക്കുന്നെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ താപനില 48 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കുകയാണ്. 80 വര്‍ഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും കടുത്ത ചൂടാണിത്. മൃഗങ്ങള്‍ ചത്തുവീഴുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തി. റോഡുകളൊക്കെ ഉരുകി ഒലിക്കുകയാണ്.
നോക്കി നില്‍ക്കവെ വിവിധയിടങ്ങളില്‍ കാട്ട് തീ പടര്‍ന്ന് പിടിക്കുകയാണ്. ഇത്തരത്തില്‍ പെരുകുന്ന ചൂടില്‍ ഉടുതുണി പോലും ഉപേക്ഷിച്ച് യുവതികള്‍ അടക്കമുള്ളവര്‍ ബീച്ചുകളിലേക്ക് ഒഴുകുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. ന്യൂ സൗത്ത് വെയില്‍സിലെ നൂന അടക്കമുള്ള നിരവധി പട്ടണങ്ങളില്‍ താപനില 35 ഡിഗ്രിക്ക് മുകളിലേക്ക് പോയിട്ടുണ്ട്. സെന്‍ട്രല്‍ സിഡ്‌നിയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് താപനില 30 ഡിഗ്രിക്ക് മുകളിലേക്ക് പോയിരിക്കുന്നത്. ഇതിന് പുറമെ കാന്‍ബറയും വറചട്ടിക്ക് സമാനം ചൂട് പിടിച്ചിരിക്കുകയാണ്.
ന്യൂ സൗത്ത് വെയില്‍സില്‍ മാത്രം ഈ അവസരത്തില്‍ 60 തീപിടിത്തങ്ങളോടാണ് ഫയര്‍ക്രൂസ് പോരാടിയിരിക്കുന്നത്.ന്യൂ സൗത്ത് വെയില്‍സ്, സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ എന്നിവിടങ്ങളിലാണ് റോഡുരുക്കവും മൃഗങ്ങള്‍ ചത്ത് വീഴലും തീപിടിത്തവും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ പെരുകുന്ന ചൂടില്‍ നിന്നും ആശ്വാസം തേടി നൂറ് കണക്കിന് പേരാണ് സിഡ്‌നിയിലെ പ്രശസ്തമായ ബോണ്‍ഡി ബീച്ചിലേക്ക് അല്‍പ വസ്ത്ര ധാരികളായി പ്രവഹിച്ച് കൊണ്ടിരിക്കുന്നത്.
ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ഏറ്റവും അധികം താപനില രേഖപ്പെടുത്തപ്പെട്ടത് 2013 ജനുവരി ഏഴിനായിരുന്നു അന്ന് താപനില 40.3 ഡിഗ്രിയായിത്തീര്‍ന്നിരുന്നു. ഇപ്രാവശ്യം ആ റെക്കോര്‍ഡ് മറികടക്കുമെന്ന ആശങ്ക കടുത്തിട്ടുണ്ട്. ബുധനാഴ്ച മാത്രം ന്യൂ സൗത്ത് വെയില്‍സില്‍ എക്കാലത്തെയും 14 ഹീറ്റ് റെക്കോര്‍ഡുകളും ജനുവരിയിലെ എട്ട് റെക്കോര്‍ഡുകളും മറി കടന്നിരുന്നു. ഗ്രിഫിത്ത് ടൗണിലുണ്ടായ 46.4 ഡിഗ്രി സെല്‍ഷ്യസ് താപനിലയും ഇതിലുള്‍പ്പെടുന്നു. രാജ്യത്തിന്റെ പടിഞ്ഞാറെ അറ്റത്തുള്ള മെനിന്‍ഡീയില്‍ വെള്ളിയാഴ്ച താപനില 45 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
ഈ ആഴ്ച ഇവിടെ താപനില 47.8 ഡിഗ്രിയായതോടെ ഇവിടുത്തെ എക്കാലത്തെയും റെക്കോര്‍ഡാണ് ഭേദിച്ചിരിക്കുന്നത്. ബ്രോക്കന്‍ഹില്‍ എയര്‍പോര്‍ട്ട്, വൈറ്റ് ക്ലിഫ്, വില്‍കാനിയ, ആല്‍ബുറി എന്നിവിടങ്ങളിലും റെക്കോര്‍ഡ് താപനിലകളാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ മാര്‍ബിള്‍ ബാറില്‍ ഏറ്റവും കൂടുതല്‍ താപനിലയാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇവിടെ ഞായറാഴ്ച താപനില 49.1 ഡിഗ്രി സെല്‍ഷ്യസായി കുതിച്ചുയര്‍ന്നിരുന്നു. ഇവിടങ്ങളില്‍ ജനുവരിയിലുണ്ടായ ഏറ്റവും വര്‍ധിച്ച ചൂടാണിത്.
സൗത്ത് ഓസ്‌ട്രേലിയയില്‍ താപനില 49 ഡിഗ്രിയായി കുതിച്ചുയര്‍ന്നിരുന്നു. കാലാവസ്ഥ ഇത്തരത്തില്‍ പ്രതികൂലമാകുന്ന പശ്ചാത്തലത്തില്‍ സ്റ്റേറ്റ് ഗവണ്‍മെന്റുകളും ബ്യൂറോ ഓഫ് മെറ്റീരിയോളജിയും ഡസന്‍ കണക്കിന് കാലാവസ്ഥാ മുന്നറിയിപ്പുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥയില്‍ വാഹനങ്ങളോടിക്കുമ്പോള്‍ വളരെ കരുതല്‍ പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പേകുന്നു.