മഴക്കെടുതി; ഉത്തരേന്ത്യയിൽ മരണം 80 കടന്നു

മഴക്കെടുതിയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഉത്തരേന്ത്യയിൽ മരണം 80 കവിഞ്ഞു. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ മാത്രം 12 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും കനത്ത മഴ തുടരുകയാണ്.

ഹിമാചൽ പ്രദേശില്‍ റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. മണ്ണിടിച്ചിൽ കാരണം ഗതാഗതം തടസ്സപ്പെട്ട ഇടങ്ങളിൽ താൽക്കാലികമായി റോഡ് നിർമ്മിച്ചാണ് ആളുകളെ പുറത്തേക്ക് എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ സിസുവിൽ കുടുങ്ങിയ മലയാളികളുടെ സംഘം സുരക്ഷിതരായ മണാലിയിൽ എത്തിയെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഈ മഴക്കെടുതിയിൽ ഹിമാചൽ പ്രദേശിൽ മാത്രം 570 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഞ്ചാബില്‍ 250 ഗ്രാമങ്ങളിൽ വെള്ളംകയറി. പ്രളയം നേരിടാൻ നൂറു കോടി രൂപ ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. യമുനയിൽ ജലനിരപ്പ് ഉയർന്നതോടെ ഹരിയാന ,ദില്ലി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്.

Top