കണ്ണൂര്‍ അയ്യന്‍കുന്നില്‍ ഉരുള്‍പൊട്ടല്‍;രണ്ട് മരണം.കണ്ണൂരിൽ ചിലയിടങ്ങളിലും വയനാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂര്‍: കേരളത്തിൽ 5 കനത്ത മഴ തുടരുന്നു . കണ്ണൂരിൽ പലസ്ഥലത്തും ഉരുൾ പൊട്ടലിലും മഴയിലും കനത്ത നാശം . അയ്യന്‍കുന്നില്‍ ഉരുള്‍പൊട്ടി രണ്ട് മരണം. കിഴങ്ങാനം ഇമ്മട്ടിക്കല്‍ തോമസ്, മരുമകള്‍ ഷൈനി എന്നിവരാണ് മരിച്ചത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടമുണ്ടായത്.നേരത്തെ കണ്ണൂര്‍ ജില്ലയിലെ അഞ്ചിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയിരുന്നു ആറളം, പയ്യാവൂര്‍ ഷിമോഗ കോളനി, പേരട്ട ഉപദേശിക്കുന്ന് എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.

അതേസമയം വടക്കന്‍ കേരളത്തില്‍ മഴ വീണ്ടും ശക്തമായതോടെ വിവിധ ഡാമുകളില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. കനത്തമഴയില്‍ മലമ്പുഴ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നാലു ഷട്ടറുകള്‍ മൂന്ന് സെന്റി മീറ്റര്‍ ഉയര്‍ത്തി.വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്.മഴ ശക്തമായതിനത്തുടര്‍ന്ന് ചിലയിടങ്ങളില്‍ കൃഷിയും നശിച്ചിട്ടുണ്ട്.ബാവലി, ചീങ്കണ്ണി, കാഞ്ഞിരപുഴകള്‍ കര കവിഞ്ഞൊഴുകുകയാണ്. മലയോര ഹൈവേയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കനത്ത മഴയുടെയും ഉരുൾപൊട്ടലിന്റെയും പശ്ചാത്തലത്തിൽ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചു.ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകൾ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ എ.ആർ. അജയകുമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. പരീക്ഷകള്‍ (ഹയര്‍ സെക്കൻഡറി, കോളജ്) മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും.

പരീക്ഷ മാറ്റി

കണ്ണൂർ സർവകലാശാല ഓഗസ്റ്റ് 9ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ വ്യക്തമാക്കി.മാക്കൂട്ടം പെരുമ്പാടി ചുരം പാതയിലെ മെതിയടിപ്പാറയില്‍ മരം റോഡിനു കുറുകെ കടപുഴകി വീണതിനെ തുടര്‍ന്ന് സംസ്ഥാനന്തര പാതയില്‍ രാത്രി ആറു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു

Top