ആഗ്രഹിച്ചാല്‍ തനിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദത്തിലെത്താന്‍ ഒരു നിമിഷം മതിയെന്ന് ബോളിവുഡ് നടിയും ബിജെപി എം.പിയുമായ ഹേമ മാലിനി. പക്ഷെ താനത് ആഗ്രഹിക്കുന്നില്ലെന്നും ഹേമമാലിനി പറഞ്ഞു. രാജസ്ഥാനിലെ ബന്‍സാരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.‘ചുറ്റി വരിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ എന്റെ സ്വാതന്ത്ര്യം ഇല്ലാതാവും’, ഹേമമാലിനി പറഞ്ഞു. 2003 ലാണ് ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്ന ഹേമ ആദ്യമായി രാജ്യസഭാംഗമാവുന്നത്. 2004 ല്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേരുകയും ചെയ്തു. 2010 ല്‍ ബിജെപി ജനറല്‍ സെക്രട്ടറി ആവുകയും 2014 ല്‍ ലോകസഭാംഗമാവുകയും ചെയ്തു.
Tags: hemamalini