ഹിസ്ബുല്ലയുടെ ജിഹാദ് കൗൺസിലിനെ നിലംപരിശാക്കി ഇസ്രയേൽ.ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ മറ്റൊരു മുതിർന്ന സൈനിക മേധാവി മരിച്ചതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു

ബെയ്റൂട്ട്:ഇസ്രായേൽ വ്യോമാക്രമണത്തിൽ മുതിർന്ന സൈനിക മേധാവി മരിച്ചതായി ഹിസ്ബുള്ള    അറിയിച്ചു.ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയേയിൽ ഇസ്രായേൽ നടത്തിയ വലിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുതിർന്ന സൈനിക കമാൻഡർ അലി കരാക്കി ഞായറാഴ്ച ഉച്ചയോടെ മരിച്ചതായി ഹിസ്ബുള്ള അറിയിച്ചു. ഹിസ്ബുള്ളയുടെ മുൻ തലവൻ ഹസൻ നസ്‌റല്ലയെ കൊലപ്പെടുത്തിയ അതേ ആക്രമണങ്ങളാണിത്.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൻ്റെ ലക്ഷ്യം, തെക്കൻ ലെബനനിലെ രണ്ടാമത്തെ പ്രതിരോധ നിരയുടെ ഉത്തരവാദിത്തമുള്ള ഗ്രൂപ്പിൻ്റെ ബാദർ യൂണിറ്റിൻ്റെ കമാൻഡറായ അബു അലി റിദ ആയിരുന്നുവെന്ന് ഇസ്രായേലി മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ജീവിച്ചിരുന്ന ഹിസ്ബുള്ളയുടെ അവസാനത്തെ മുതിർന്ന സൈനിക കമാൻഡറായിരുന്നു റിദ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ (64) തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ വെള്ളിയാഴ്ച നടത്തിയ ബോംബാക്രമണത്തിൽ കൊലപ്പെടുത്തിയതിനെ ‘വഴിത്തിരിവ്’ എന്നാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഹമാസ്, ഹിസ്ബുല്ല നേതാക്കളുടെ പ്രവർത്തനങ്ങളും നീക്കങ്ങളും തുടർച്ചയായി അവലോകനം ചെയ്ത് കൊലപ്പെടുത്തുന്നതാണ് ഇസ്രയേൽ പിന്തുടരുന്ന രീതി. കൊലപ്പെടുത്തിയ പ്രധാന ഹിസ്ബുല്ല നേതാക്കളുടെ വിവരം ഇസ്രയേല്‍ പുറത്തുവിട്ടിട്ടുണ്ട്.

രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ജിഹാദ് കൗൺസിലിലെ പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടു. ആക്രമണ പദ്ധതികൾക്ക് നേതൃത്വം നൽകുന്നത് ഈ വിഭാഗമാണ്. നയപരമായ തീരുമാനമെടുക്കുന്ന ശൂറ കൗൺസിലിലെ നേതാക്കളാണ് അവശേഷിക്കുന്നത്. നസ്റല്ലയുടെ സ്ഥാനത്തേക്ക് ശൂറ കൗൺസിലിലെ ഹാഷിം സഫിയെദ്ദീൻ വരാനാണ് കൂടുതൽ സാധ്യതയെന്ന് രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു. നസ്‌റല്ലയുടെ ബന്ധുവും ഹിസ്‌ബുല്ല എക്സിക്യൂട്ടീവ് കൗൺസിൽ മേധാവിയുമാണ് സഫിയെദ്ദീൻ. ഹിസ്ബുല്ലയുടെ രാഷ്ട്രീയ–സാമ്പത്തിക കാര്യങ്ങളിൽ നിർണായക പങ്കു വഹിക്കുന്നയാളാണ് സഫിയെദ്ദീൻ.

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നേതാക്കൾ

സതേൺ ഫ്രന്റ് കമാൻഡർ അലി കർക്കി (കൊല്ലപ്പെട്ടത്–സെപ്റ്റംബർ 27).മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ (സെപ്റ്റംബർ 20).കമാൻഡർ ഫൗദ് ഷുകുർ (ജൂലൈ 30).റോക്കറ്റ് വിഭാഗത്തിന്റെ തലവൻ ഇബ്രാഹിം മുഹമ്മദ് ഖുബൈസി (സെപ്റ്റംബർ 24)കമാൻഡർ വസീം അൽ തവീൽ.സായുധസേനയുടെ പരിശീലകൻ അബു ഹസൻ സമീർ,ഏരിയൽ കമാൻഡർ മുഹമ്മദ് ഹുസൈൻ ,

ജീവിച്ചിരിക്കുന്ന നേതാക്കൾ
നയീം ക്വാസിം
ഹാഷിം സഫിയെദ്ദീൻ
ഇബ്രാഹിം അമിൻ അൽ സയദ്
മുഹമ്മദ് റാദ്

Top