നഴ്‌സിങ്ങ് തട്ടിപ്പ് പ്രതി സഭക്കിപ്പോഴും പ്രിയ തോഴന്‍,വര്‍ഗീസ് ഉതുപ്പിന്റെ കമാന്റര്‍ പദവി സംരക്ഷിച്ച് യാക്കോബായ സഭാ നേതൃത്വം.

കോട്ടയം:നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് ഇപ്പോഴും കേരളത്തിലെ പ്രധാന ക്രിസ്തീയ സഭയുടെ ഉന്നത പദവി അലങ്കരിക്കുന്നയാള്‍.യാക്കോബായ സഭയുടെ കമാന്റര്‍ പദവിയിലുള്ള ഇയാളെ ഇപ്പോഴും ആ സ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ സഭാ നേതൃത്വം തയ്യാറായിട്ടുമില്ല.യാക്കോബായ സഭക്ക് സാമ്പത്തിക സഹായം ചെയ്യുന്നവര്‍ക്ക് മറ്റും ലഭിക്കുന്ന പദവിയാണ് കമാന്റര്‍.സഭയെ കയ്യയച്ച് സഹായിക്കുന്ന പല്‍രേയും കമാന്റര്‍ പദവി കൊടുത്ത് ആദരിക്കുന്ന കീഴ്‌വഴക്കം കണക്കിലെടുത്താണ് ഉതുപ്പ് വര്‍ഗീസും ആ പദവിയിലെത്തിയത്.സഭയുടെ ബാവമാരും മറ്റും നാട്ടില്‍ വരുമ്പോഴും ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും അവരോടൊപ്പം കമാന്റര്‍മാറ്ക്കും സ്ഥാനം ലഭിക്കും.ഇങ്ങനെ പ്രമുഖ വ്യവസായി എംഎ യൂസഫലിയേയും സഭാ നേതൃത്വം കമാന്റര്‍ പദവി നല്‍കി ആദരിച്ചിട്ടുണ്ട്.എന്നാല്‍ കളങ്ക രഹിതമായ വ്യക്തിത്വത്തിന് ഉടമകളായിരിക്കണം സഭയുടെ കമാന്റര്‍മാര്‍ എന്ന് പ്രത്യേകം സഭ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.യാക്കോബായ സഭയുറ്റെ ഉതുപ്പ് ഒഴികെയുള്ള കേരളത്തിലെ കമാന്റര്‍മാര്‍ ആരുടേയും പെരില്‍ ഇത് പോലൊരു ഗുരുതരമായ കേസ് നിലനില്‍ക്കുന്നില്ല എന്നതാണ് വാസ്തവം.uthupp photoപാത്രിയാര്‍ക്കീസ് ബാവ നേരിട്ടാണ് കമാന്റര്‍മാരെ നിശ്ചയിക്കുക.എന്നാല്‍ അയാളെ കുറിച്ച് വല്ല ആക്ഷേപമുണ്ടെങ്കില്‍ സഭക്ക് പാത്രിയാര്‍ക്കീസിനെ അറിയിക്കാം.പദവി തിരിച്ചെടുക്കാനുള്ള അധികാരവും അദ്ദേഹത്തിനാണ്.എന്നാല്‍ ഇത്രമേല്‍ ഗുരുതരമായ ഒരു കേസ് വന്നിട്ടു പോലും ഉതുപ്പിനെതിരായി ഒരന്വേഷണം പോലും സഭാ നേതൃത്വം നടത്തിയിട്ടില്ല എന്നതാണ് ശ്രദ്ദേയം.സഭയില്‍ ഇപ്പോഴും കാര്യങ്ങള്‍നിയന്ത്രിക്കുന്ന പദവിയില്‍ തട്ടിപ്പ് കേസിലെ പ്രതിയിരിക്കുന്നതില്‍ വിശ്വാസികളും അതൃപ്തരാണ്.എന്നാല്‍ ഇതൊന്നും കാര്യമാക്കേണ്ടെന്നും ഉതുപ്പിനെ അറസ്റ്റ് ചെയ്താല്‍ മാത്രം അയാളെ ഒഴിവാക്കുന്ന കാര്യം ആലോചിച്ചാല്‍ മതിയെന്നുമാണ് സഭാ നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെ തീരുമാനം.
സഭയിലെ ഉന്നതബന്ധങ്ങളാണ് ഉതുപ്പ് ഇപ്പോഴും കമാന്റര്‍ പദവിയില്‍ തുടരാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

Top