നാടാർ ക്രിസ്ത്യൻ സംവരണത്തിലെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല.സര്‍ക്കാരിന് തിരിച്ചടി.സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു

കൊച്ചി:നാടാർ സംവരണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അപ്പീൽ പരിഗണിക്കുന്നത് .ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി.സംവരണ പട്ടിക വിപുലീകരണത്തിന് സർക്കാരിന് ഉത്തരവില്ലെന്നാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. മറാത്ത കേസ് ഉയർത്തിക്കാട്ടിയായിരുന്നു ഇത്. രാഷ്ട്രപതിക്ക് മാത്രമാണ് ഉത്തരവെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞു.എന്നാൽ മറാത്ത കേസിനും മുൻപ് തന്നെ സർക്കാർ തീരുമാനമെടുത്തിരുന്നുവെന്നായിരുന്നു സർക്കാരിന്റെ വാദം. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഈ കേസിൽ വിശദമായ വാദം കേൾക്കും.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അടുത്ത 25 ന് സർക്കാർ അപ്പീൽ വീണ്ടും പരിഗണിയ്ക്കും.സംവരണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നും മറാത്താ കേസിലെ സുപ്രീം കോടതി വിധി വരുന്നത് വരെ പുതിയ സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ അവകാശമുണ്ടെന്നുമാണ് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച് (എസ്.ഐ.യു.സി.) ഒഴികെയുള്ള ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവ് വെള്ളിയാഴ്ചയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറാത്താ സംവരണവുമായി ബന്ധപ്പെട്ട് ജയ്ശ്രീ ലക്ഷ്മൺ റാവു പാട്ടീൽ കേസിലെ ഉത്തരവനുസരിച്ച് 102-ാം ഭേദഗതിക്കുശേഷം രാഷ്ട്രപതി നിശ്ചയിക്കുന്നതുവരെ, പിന്നാക്കക്കാരുടെ പട്ടികയിൽ കൂട്ടിച്ചേർക്കൽ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഉത്തരവ്.എസ്. കുട്ടപ്പൻ ചെട്ടിയാർ, അക്ഷയ് എസ്. ചന്ദ്രൻ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്. ഭേദഗതിപ്രകാരം, 2018 ഓഗസ്റ്റ് 15 മുതൽ ഏതെങ്കിലുമൊരു വിഭാഗത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമാണെന്നു നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനസർക്കാരിന് ഇല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. രാഷ്ട്രപതിക്കാണ് അധികാരം. മറാഠാ സംവരണക്കേസിലെ സുപ്രീംകോടതി ഉത്തരവും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ഹർജി തീർപ്പാക്കുന്നതുവരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.മറാത്ത കേസിലെ സുപ്രീം കോടതി വിധി വരുന്നതിന് മുൻപാണ് നാടാർ വിഭാഗത്തെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇത് നിയമപരമായി നിലനിൽക്കുമെന്നാണ് ചെയ്തുകൊണ്ടുള്ള സർക്കാരിന്റെ പ്രധാനവാദം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. നാടാർ സംവരണം തീരദേശ മേഖലകളിൽ ഇടത് മുന്നണിയ്ക്ക് വലിയ നേട്ടം കൊയ്യാൻ ഇടയാക്കിയെന്ന് സി.പി.എം വിലയിരുത്തിയിരുന്നു.

അതേ സമയം നാടാർ സംവരണം തെരഞ്ഞെടുപ്പ് ജയിക്കാന്‍വേണ്ടി പിണറായി വിജയൻ കളിച്ച നാടകമാണെന്ന് കെ. മുരളീധരൻ എം.പി ആരോപിച്ചു. പത്ത് വോട്ടിന് വേണ്ടി മുഖ്യമന്ത്രി നാടാർ സമുദായത്തെ വഞ്ചിച്ചു. സംവരണം നടപ്പാക്കാനാകില്ലെന്ന് നിയമോപദേശം സർക്കാറിന് ലഭിച്ചിട്ടും തെറ്റിദ്ധരിപ്പിക്കാനാണ് പിണറായി ഇങ്ങനെ ഒരുനിയമം കൊണ്ടുവന്നത്. ചെയ്ത തെറ്റിന് മാപ്പ് പറയാൻ പിണറായി വിജയൻ തയാറാകണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു.. നിയമവകുപ്പിൽനിന്ന്​ അനുമതി ലഭിക്കാത്തതിനാലാണ്​ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നാടാർ സംവരണം നടപ്പാക്കുന്നതിൽനിന്ന്​ പിന്മാറിയത്​. നാടാര്‍ വോട്ടുകള്‍ ലഭിക്കാത്തത് തെക്കൻ ജില്ലകളിൽ യു.ഡി.എഫിന് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു

Top