കൊച്ചി: അനാശാസ്യത്തിന്റെയും ലഹരിയുടെയും തലസ്ഥാനമായി കൊച്ചി മാറുന്നോ..? സിനിമാ മേഖലയിലെ ന്യൂജെൻ താരങ്ങൾ കൊച്ചിയിൽ സ്ഥിര താമസമാക്കിയതോടെ, പിടിമുറുക്കിയ ലഹരിക്കൊപ്പം, സിനിമയിൽ അവസരം കുറയുന്നവർ പണമുണ്ടാക്കാൻ ലൈംഗികതയെയും കൂട്ടുപിടിക്കുന്ന അനാശാസ്യ സംഘങ്ങൾ കൊച്ചിയിലും സജീവമാകുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിൽ പുറത്തു വന്ന വാർത്തകൾ ടെലിവിഷൻ താരമായ നടി ഉൾപ്പെട്ട് സെക്സ് റാക്കറ്റിനെ പറ്റിയാണ്. ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
വർഷങ്ങളായി മോഡലിങ്ങ് രംഗത്ത് പ്രവർത്തിക്കുന്ന ഇവർ അടുത്ത കാലത്താണ് മലയാളത്തിലെ മുന്നിര ചാനലിലെ കോമഡി പരിപാടിയിലൂടെ ശ്രദ്ധേയയാകുന്നത്. മോഡലിങ് രംഗത്ത് വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ലെങ്കിലും ചാനൽ പ്രോഗ്രാമിലൂടെ വളരെ വേഗം ഇവർ പ്രശസ്തി നേടുകയായിരുന്നു. സിനിമാ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ നടത്തുന്ന ടെലിവിലഷൻ പ്രോഗ്രാമിലെ ഉന്നതരെ കറക്കിയെടുത്ത ഇവർ സിനിമാ രംഗത്തേക്കും വളരെ വേഗത്തിലെത്തി. ഒന്നു രണ്ട ് സിനിമകളിൽ വേഷമിട്ടതോടെ സിനിമാ നടിയെന്ന പേരും വീണു.
ഇതിനു പിന്നാലെയാണ് പെൺവാണിഭ ബിസിനസിലേക്ക് ഇവർ നീങ്ങുന്നതത്രേ. വിവാഹിതയായ ഇവർ ഏതാനും വർഷം മുൻപ് ഭർത്താവുമായി പിരിഞ്ഞിരുന്നു. ഇതിനു പിന്നാലെ എറണാകുളം ഇടപ്പള്ളിൽ ആഡംബര വീട് വിലക്കു വാങ്ങി. ഇവിടെ ഇവർ ഒറ്റക്കാണ് താമസം. ജോലിക്ക് മാത്രമായി ഒരാൾ വീട്ടിലുണ്ടെങ്കിലും എന്നും വരവില്ല. ഇടപ്പള്ളിയിൽ നിന്നും ഉള്ളിലേക്ക് മാറിയുള്ള വീട് അത്ര വേഗം ആരുടെയും ശ്രദ്ധയിൽപെടില്ല. തന്നെയുമല്ല താരമാണ് ഇവിടെ താമസിക്കുന്നതെന്ന വിവരം സമീപ വാസികൾ പോലും അറിഞ്ഞിട്ടുമില്ല.
അടുത്തിടെ രാത്രി വൈകി താരത്തിൻറെ വീടു തേടിയെത്തിയ രണ്ട് പ്രമുഖർ വഴി ചോദിച്ചതോടെയാണ് സമീപവാസികൾ ഇവിടെ താമസിക്കുന്നത് നടിയാണെന്നു മനസിലാക്കുന്നത്. ഇതിനു ശേഷമാണ് വീട്ടിലേക്കുള്ള രാത്രി സഞ്ചാരവും സമീപ വാസികൾ മനസിലാക്കുന്നത്. അർദ്ധരാത്രി കഴിഞ്ഞാൽ നടിയുടെ വീട്ടിലേക്ക് ആഡംബര കാറുകളിൽ സന്ദർശകരുടെ വരവ് പതിവാണത്രേ. വന്നു കഴിഞ്ഞാൽ ഇവർ പിരിയുന്നത് പ്രഭാതത്തിലാണ്. ഇത് പതിവായതോടെ നാട്ടുകാരിൽ ചിലരാണ് പൊലീസിനു രഹസ്യമായി വിവരം കൈമാറിയത്. തുടർന്നാണ് ഷാഡൊ പൊലീസിനെ വിവരമറിയിച്ചതോടെ നടിയുടെ നേതൃത്വത്തിൽ ഈ വീട്ടിൽ ഹൈടെക് പെൺവാണിഭം നടക്കുന്നതായി പൊലീസിനു വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടിയുടെ വീടും നടിയും പൊലീസിൻറെ നിരീക്ഷണത്തിലാണ്.
ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും സജീവമാകുന്നതിനു മുൻപേ ഇവർ ചെറിയ തോതിൽ മാംസ കച്ചവടം നടത്തിയിരുന്നതായി അണിയറ പ്രവർത്തകർക്കിടയിൽ സംസാരമുണ്ടായിരുന്നു. ഒരു രാത്രിയ്ക്ക് 10,000 രൂപയായിരുന്നുവത്രേ ഈടാക്കിയിരുന്നത്. എന്നാൽ ടിവി ഷോയിലൂടെ പേരും പ്രശസ്തിയുമായതോടെ രാത്രിക്ക് അഞ്ച് ലക്ഷമാണ് താരത്തിൻറെ റേറ്റെന്നാണ് അണിയറ സംസാരം. സാധാരണക്കാരുമായി ഇടപാടുകൾ ഒന്നുമല്ല. ഇടനിലക്കാരോ ബ്രോക്കർമാരോ ഇല്ല. നേരിട്ടുള്ള ഇടപാടുകൾ മാത്രമേ സ്വീകരിക്കു.
എ ക്ലാസ് ബിസിനസുകാരായ യുവാക്കളാണ് നടിയുടെ പതിവുകാരെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് നടത്തിയ പരിശോധനയിൽ കൊച്ചിയിലെ ഹൈ ക്ലാസ് ബിസിനസ് രംഗത്തെ പലരുടെയും മക്കൾ നടിയുടെ ഇടപാടുകാരാണെന്നു വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതങ്ങളിൽ നിന്നുള്ള അനുമതി കിട്ടിയാൽ നടിയെ കൈയോടെ പൊക്കാനുള്ള കാത്തിരിപ്പിലാണ് സിറ്റി പൊലീസ്.