തിരുവനന്തപുരം: രാജ്യത്ത് കോൺഗ്രസ് തകർന്നു തരിപ്പണം ആയിട്ടും ഗ്രുപ്പ് പോരും വ്യക്തി പൂജയുടെ കോൺഗ്രസ് മുന്നോട്ട് പോവുകയാണ് .അതിനിടെ ഗ്രുപ്പിസം കലാപത്തിലേക്ക് നയിക്കുന്ന പുനഃ:സംഘടനയുമായി കോൺഗ്രസ് നേതൃത്വം .ഡിസിസി, ബ്ലോക്ക് പുനഃസംഘടന തിരക്കിട്ട് തീര്‍ക്കാന്‍ കെപിസിസി. പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുനഃസംഘനട നടക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും പാര്‍ട്ടിക്കകത്ത് തന്നെ വിമര്‍ശനം ഉയരുന്നതിനും കാരണമായിരുന്നു.
പുനഃസംഘടന കഴിഞ്ഞാല്‍ മാത്രമേ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ സജീവമായി സമീപിക്കാന്‍ കഴിയൂ എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുനഃസംഘട ഉപസമിതി അടിയന്തരയോഗം വിളിച്ചിരിക്കുന്തന്. 19നാണ് യോഗം നടക്കുക. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. അന്തിമ പട്ടിക ഉപസമിതി തയ്യാറാക്കും.
അതേസമയം ബിജെപി നയതന്ത്രത്തിന് ചുവടുപിടിച്ച് ബിഷപ്പുമാരെ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം. ആദ്യ സന്ദര്‍ശനം തലശ്ശേരി ബിഷപ്പ് ഹൗസിലാണ്. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ കെപിസിസി അദ്ധ്യക്ഷന്‍ സുധാകരന്‍ കാണും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തലശ്ശേരി ബിഷപ്പ് ഹൗസിലാണ് കൂടിക്കാഴ്ച്ച. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ചങ്ങനാശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരെ കാണാനും സമയം തേടിയിട്ടുണ്ട്.