മുരളിക്ക് പുറകെ സുധാകരനെതിരെ നീക്കവുമായി പത്മജ വേണുഗോപാൽ . എ.വി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോൺഗ്രസിലേക്ക് കൊണ്ടുവരണമെന്നും പത്മജ

തിരുവനന്തപുരം:മുരളീധരന് ശേഷം കെ സുധാകരനെതിരെ ഒളിയൻമ്പുമായി പത്മജ വേണുഗോപാൽ പാർട്ടിയുമായി പിണങ്ങിനിൽക്കുന്ന എ.വി ഗോപിനാഥിനെ പോലുള്ളവരെ തിരികെ കോൺഗ്രസിലേക്ക് കൊണ്ട് വരണമെന്ന ആവശ്യവുമായി ​ പത്​​മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് താനെന്ന് ഉദാഹരണ സഹിതം പത്മജ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഗോപിനാഥിനെ ശക്തമായി ന്യായീകരിക്കാനും ശ്രമിക്കുന്നുണ്ട്. ‘ആര് എന്തൊക്കെ പറഞ്ഞാലും ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാൻ പോകില്ല എന്ന് എനിക്കറിയാം. പിന്നെ ദേഷ്യവും സങ്കടവും വരുമ്പോൾ പലതും പറഞ്ഞു എന്ന് വരും .ആ മനുഷ്യനെ എല്ലാവരും നന്നായി ദ്രോഹിച്ചിട്ടുണ്ട് എന്നാണ് പത്മജ പറഞ്ഞത്. ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സത്യം പറയാൻ എനിക്ക് പേടിയൊന്നും ഇല്ലെന്നും പത്​മജ വ്യക്തമാക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

a.v ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോൺഗ്രസിലേക്ക് കൊണ്ട് വരണം .ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് ഞാൻ .ഒരിക്കൽ രാമനിലയത്തിൽ വെച്ച് അച്ഛൻ ഒരു കാര്യം ഗോപിനാഥിനെ ഏൽപ്പിക്കുന്നത് ഞാൻ കണ്ടു ..എനിക്കു കേട്ടപ്പോൾ അസാദ്യം എന്ന് തോന്നിയ ഒരു കാര്യം .ഞാൻ അത് ചെയ്തിട്ടേ ഇനി ലീഡറുടെ മുൻപിൽ വരൂ എന്ന് പറഞ്ഞു ..അതു പോലെ തന്നെ സംഭവിച്ചു .ഞാൻ അത്ഭുതപ്പെട്ടു പോയി. അങ്ങിനെയുള്ള നേതാക്കളെ മാറ്റി നിർത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകർച്ച .ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ട് വരണം.

Top