രാഹുല്‍ രാഹുല്‍ഗാന്ധിയുടെ നീരസം: കെപിസിസി ലിസ്റ്റ് തിരുത്തേണ്ടിവരും; കേരളത്തിലെ ഗ്രൂപ്പ് കളികള്‍ക്കെതിരെ കടുത്ത വിമര്‍ശനം

കൊച്ചി: കെപിസിസി ലിസ്റ്റില്‍ ഇനിയും തിരുത്തലുകളുണ്ടാകും. ഗ്രൂപ്പ് കളിക്കെതിരെ രാഹുല്‍ഗാന്ധി കടുത്ത ഭാഷയില്‍ സംസാരിച്ചതായി റിപ്പോര്‍ട്ട്. അതിനാല്‍ പട്ടികയില്‍ ഇനിയും മാറ്റം വരും. വൈകാതെ പട്ടിക പ്രഖ്യാപിക്കാനായില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് ഹൈക്കമാന്‍ഡ് നീങ്ങിയേക്കും. ഇന്നലെ എറണാകുളത്തെത്തിയ എ.കെ. ആന്റണിക്ക് മുന്നിലും പരാതിക്കെട്ടുമായി മുതിര്‍ന്ന നേതാക്കളടക്കം എത്തി. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍ എന്നിവരുമായി ആന്റണി ആശയവിനിമയം നടത്തി. ആന്റണി ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ശേഷമേ ലിസ്റ്റില്‍ അന്തിമതീരുമാനം വരാന്‍ സാദ്ധ്യതയുള്ളു.

ഹൈക്കമാന്‍ഡിനെ അനുനയിപ്പിക്കാന്‍ വനിതകളുടെ എണ്ണം കൂട്ടിയും പട്ടികജാതി പട്ടികവര്‍ഗ പ്രാതിനിദ്ധ്യം വര്‍ദ്ധിപ്പിച്ചും പുതുക്കിയ ലിസ്റ്റ് നല്‍കിയിരുന്നു. എന്നാല്‍ വനിതകളുടെ എണ്ണം കൂടുമ്പോഴും ഗ്രൂപ്പ് മേല്‍ക്കോയ്മ നിലനിറുത്താന്‍ രണ്ടു വിഭാഗങ്ങളും നടത്തിയ കൗശലം മറ്റ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ബോദ്ധ്യപ്പെടുത്തി. രാഹുലിനെ ചൊടിപ്പിച്ചതും ഇതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി.സി. ചാക്കോയാണ് മുഖ്യമായും ഈ സൂത്രപ്പണി ഹൈക്കമാന്‍ഡിന് മുന്നില്‍ അവതരിപ്പിച്ചത്. 13 പേരുടെ പേരുകള്‍ ചാക്കോ നല്‍കിയപ്പോള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് രണ്ട് പേരുകള്‍. അതും കഴക്കൂട്ടം മണ്ഡലത്തിലുള്ള പ്രവര്‍ത്തകനെ മറ്റൊരു ബ്‌ളോക്കിലാണ് ഉള്‍പ്പെടുത്തിയത്. ആലപ്പുഴയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയുമായ ഡി. സുഗതനെ ഉള്‍പ്പെടുത്തിയത് ആദ്യം കായംകുളത്തു നിന്ന്. തമ്പാനൂര്‍ രവിക്ക് ഇടം നല്‍കിയത് ഉള്ളൂര്‍ ബ്ലോക്കില്‍ നിന്ന്.

തന്റെ നിര്‍ദ്ദേശം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ലിസ്റ്റില്‍ നിന്ന് ഒഴിയാന്‍ ശശി തരൂര്‍ എം.പി തയ്യാറായപ്പോള്‍ നേമത്തുള്ള നേതാവിനെ തിരുകിക്കയറ്റാനായി നീക്കം. കെ. മുരളീധരന്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ശശി തരൂര്‍ തന്നെ വീണ്ടും ഉള്‍പ്പെട്ടു. വി.എം. സുധീരന്‍, കെ. സുധാകരന്‍, കെ.വി. തോമസ് തുടങ്ങിയ നേതാക്കളും കടുത്ത നിലപാടില്‍ തന്നെ. എം.പിമാരുടെ താത്പര്യങ്ങള്‍ കൂടി പരിഗണിക്കാതെ പട്ടിക പുറത്തുവിടേണ്ടെന്നാണ് രാഹുല്‍ ഗാന്ധി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

Top