ജേർലിസ്റ്റുകളെ കൊന്നുതള്ളുന്ന ഇന്ത്യ…ലോകത്തിന് മുന്നില്‍ നാണംകെട്ട് ഭാരതം..

Herald EXCLUSIVE Report by :ശാലിനി

ന്യൂഡല്‍ഹി: ജനാധിപത്യത്തിന്‍റെ നാലാം തൂണായ മാധ്യമങ്ങളില്‍ ഭയം കൂടാതെ ജോലിചെയ്യാന്‍ ഇന്നാകുന്നില്ല. മാധ്യമ പ്രവര്‍ത്തകരെ ക്രൂരമായി വേട്ടയാടിയും കൊന്നും ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ലോകത്തിന് മുന്നില്‍ നാണംകെട്ട് തലകുനിക്കുന്നു. പോയ വര്ഷം ഇന്ത്യയില്‍ കൊല്ലപ്പെട്ടത് ആറു മാധ്യമപ്രവര്‍ത്തകരാണ്. സാധാരണക്കാരന്റെ കണ്ണും നാവുമായ പത്ര ദൃശ്യശ്രാവ്യ മാധ്യമങ്ങളെ പണം കൊടുത്തു വരുതിയിലാക്കാം എന്ന് ധരിക്കുന്ന ഒരു വിഭാഗം ആളുകള്‍ ഇന്ത്യയില്‍ ശക്തിയാര്‍ജിക്കുകയാണ്.വഴങ്ങാത്ത ജേണലിസ്റ്റുകള്‍ ഇന്ന് സ്വര്‍ലോകവാസികള്‍ ആയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവും ഭീതിയോടെയും അസുരക്ഷിതമായും മാധ്യമപ്രവര്‍ത്തകര്‍ജോലിചെയ്യുന്ന ആദ്യ പത്ത് രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ് എന്നാല്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഉള്ളതൊന്നും ജനാധിപത്യ രാജ്യങ്ങള്‍ അല്ല. ഐഎസ്ഐഎസും പട്ടാള ഭരണവും കള്ളക്കടത്ത് മാഫിയയും അരങ്ങ് വാഴുന്ന തികച്ചും അരക്ഷിതമായ രാജ്യങ്ങളാണ്. എന്നാല്‍ അഞ്ചാം സ്ഥാനത്തെ ഇന്ത്യ ലോകം ഉറ്റുനോക്കുന്ന വികസ്വര-ജനാധിപത്യ-വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ് എന്നത് ഞെട്ടിക്കുന്ന സത്യം. “പെരുകിവരുന്ന ഇത്തരം കൊലപാതകങ്ങള്‍ നാളെ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കും. അതോടെ ജനാധിപത്യം തകര്‍ന്നടിയും. ഇത് ഏറെ ആശങ്ക ഉളവാക്കുന്നുണ്ട്” എന്ന് ലോകത്തെ ഏറ്റവും വലിയ മാധ്യമപ്രവര്‍ത്തക സംഘടനയായ ഐഎഫ്ജെയുടെ അധ്യക്ഷന്‍ ഫിലിപ്പ് ലെറുത്ത് പറഞ്ഞു.JOURNALIST KILLING 2

ലോകമെമ്പാടും 2017 ല്‍ കൊല്ലപ്പെട്ടത് 81 മാധ്യമപ്രവര്‍ത്തകര്‍. ഇതില്‍ ആറും ഇന്ത്യയില്‍. 250 ഓളം മാധ്യമപ്രവര്‍ത്തകര്‍ വിവിധ രാജ്യങ്ങളുടെ ജയിലുകളില്‍ ഉണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. ജോലി മൂലം ഉണ്ടാകുന്ന വ്യക്തി വൈരാഗ്യം,ജോലി സംബന്ധമായ അപകട സാഹചര്യങ്ങള്‍ എന്നിവയാണ് മാധ്യമപ്രവര്‍ത്തകാരുടെ മരണത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങള്‍.

മെക്സിക്കോയിലെ മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുകള്‍ മൂലവും താലിബാന്‍-ഐഎസ് ശക്തികേന്ദ്രങ്ങളിലെയും വാര്‍ത്ത ശേഖരണത്തിനിടയിലും നിരവധി മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാല്‍ വ്യക്തി വൈരാഗ്യം മാത്രമാണ് ആറു ജീവനുകള്‍ ഇന്ത്യയില്‍ കവര്‍ന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നിരവധി പത്രപ്രവര്ത്തകരെ തട്ടിക്കൊണ്ടു പോയിട്ടുണ്ട്. എത്രപേര്‍ ജീവനോടെ ഉണ്ട് എന്ന ഔദ്യോഗിക കണക്ക് ഇതുവരെ അറിയാനായിട്ടില്ല. ഇന്നലെ കാബൂളില്‍ ഉണ്ടായ ഐ എസ ആക്രമണത്തില്‍ 41 പേര്‍ മരിച്ചിരുന്നു. ഇതില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനാണ് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട് എന്നും ഐഎഫ്ജെ പറയുന്നു.JOURNALIST KILLING -HERALD EXCLUSIVE

വിവിധ കാരണങ്ങളാല്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ പല രാജ്യങ്ങളിലും ജയിലില്‍ കഴിയുന്നുണ്ട്. തുര്‍ക്കിയില്‍ മാത്രം 160 പേരാണ് തടവിലുള്ളത്.

2017 സെപ്തംബര്‍ അഞ്ചിന് ബംഗലൂരുവിലെ സ്വവസതിയില്‍ ഗൌരി ലങ്കേഷ് കൊലചെയ്യപ്പെട്ടതോടെയാണ് ഐഎഫ്ജെ വിഷയം കൂടുതല്‍ ഗൌരവമായി കാണാന്‍ തുടങ്ങിയത്. 142 ക്രൂരമായ ആക്രമണങ്ങള്‍ ആണ് പോയ വര്ഷം വനിതകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ നേരിടേണ്ടി വന്നത്.മിക്കവരും മരണത്തെ മുഖാമുഖം കണ്ട് അതിജീവിച്ചു.നിരവധി കേസുകള്‍ ആണ് ഓരോ പോലിസ് സ്റ്റെഷനിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് നാഷണല്‍ ക്രൈം റെക്കോര്ഡ്സ് ബ്യുറോ വ്യക്തമാക്കുന്നു.

24 വര്‍ഷങ്ങളായി 2016 വരെ ഇന്ത്യയില്‍ 70 പത്രപര്‍വര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായി എന്ന് കമ്മിറ്റി റ്റു പ്രൊട്ടെക്റ്റ് ജെനലിസ്റ്റ്സ് സംഘടന വെളിപ്പെടുത്തി.pen-hand blood

142 പരാതികളില്‍ ഇതുവരെ അറസ്റ്റ് ചെയ്തത് വെറും 73 പേരെ മാത്രമാണ്. ഈ 142 കേസുകളും റെജിസ്റ്റെര്‍ ചെയ്തത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 325 ,326 ,326(A) ,326(B) എന്നീ ഗൌരവമേറിയ വകുപ്പുകളിലാണ്. എന്നിട്ടും കുറ്റവാളികളെ കണ്ടെത്തുന്നതില്‍ എന്താണ് അധികാരികള്‍ക്ക് തടസമെന്നത് ഒരു ചോദ്യമാണ്.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍ രെജിസ്റ്റെര്‍ ചെയ്തിട്ടുള്ളത്.

“2015ല്‍ കല്‍ബുര്‍ഗി വധത്തെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ മാധ്യമപ്രവര്‍ത്തക സംഘടനയായ നാഷണല്‍ യൂണിയന്‍ ഓഫ് ജെനലിസ്റ്റ്സ് ഇന്ത്യ(NUJI) ജെനലിസ്റ്റ് പ്രൊട്ടക്ഷന്‍ ആക്റ്റ് രൂപികരിക്കാന്‍ കേന്ദ്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. ചില സംസ്ഥാന സര്‍ക്കാരുകള്‍ നിയമ നിര്‍മാണം നടത്തുകയും ചെയ്തു. മഹാരാഷ്ട്ര,ഹരിയാന സംസ്ഥാനങ്ങളില്‍ ആക്റ്റ് നിലവില്‍ വന്നു. ആശങ്കയുണ്ടാക്കും വിധമാണ് നമ്മുടെ സഹപ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നത്. സ്ത്രീകളെപോലും ക്രൂരമായാണ് ഇല്ലാതാക്കുന്നത്. തറച്ച 7 വെടിയുണ്ടകളില്‍ 4 എണ്ണം നെഞ്ചിലാണ് ഗൌരി ലങ്കേഷ് ഏറ്റു വാങ്ങിയത്. കൂടാതെ ഓരോ സ്ഥാപനങ്ങളിലും നിരത്തിലും എല്ലാം വനിതാ മാധ്യമപ്രവര്‍ത്തകര്‍ നേരിടേണ്ടി വരുന്ന അപമാനങ്ങളും ഏറെയാണ്. ഈ വേദനക്കും ഒരു അറുതിവേണം. അതിനായി കേന്ദ്രതലത്തില്‍ ഒരു നിയമ നിര്‍മാണം അനിവാര്യമാണ്. സംഘടന അതിന്‍റെ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു” – NUJI അഖിലേന്ത്യാ ഉപാധ്യക്ഷന്‍ സുരേഷ് ഉണ്ണിത്താന്‍ ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

വിധ്വംസക സംഘങ്ങളുടെ ആദ്യ ഇരകള്‍ എന്നും മാധ്യമപ്രവര്‍ത്തകര്‍ ആണ്. ഉപയോഗപ്പെടുത്താന്‍ ആയില്ലെങ്കില്‍ നശിപ്പിക്കുക എന്നതന്ത്രമാണ് ഇത്തരക്കാരുടെത് എന്ന് റിപ്പോര്‍ട്ട്ട്ടെഴ്സ് വിത്തൌട്ട് ബോര്‍ഡെഴ്സ് പറയുന്നു.
2017 ലെ ലോക പ്രസ് ഫ്രീഡം റാങ്കില്‍ ഇന്ത്യയുടെ സ്ഥാനം ദയനീയമായിരുന്നു. 192 എന്ട്രികളില്‍ 136 ആം സ്ഥാനമായിരുന്നു. ഇന്ത്യക്കും ഏറെ മുന്നിലാണ് അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍,ശ്രീലങ്ക,നേപ്പാള്‍ എന്നിവ. പണ്ട് പത്രപ്രവര്‍ത്തകര്‍ ആയിരുന്നു ലക്‌ഷ്യം എങ്കിലും ഇന്ന് സോഷ്യല്‍ മീഡിയസജീവമായതോടെ ഓണ്‍ ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ബ്ലോഗര്‍മാര്‍ക്കും എല്ലാം കഷ്ടകാലമാണ്.കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഇന്ത്യയില്‍ 13 മാധ്യമപ്രവര്‍ത്തകരെയാണ് യാതൊരു തെളിവും അവശേഷിപ്പിക്കാതെ അരുംകൊല നടത്തിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.journalist journalists

ദ ഹൂട്ട് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം 2016 ജനുവരി മുതല്‍ 2017 ഏപ്രില്‍ വരെ 54 റിപ്പോര്‍ട്ടര്‍മാര്‍ ആക്രമണത്തിനിരയാകുകയും മൂന്നു ടിവി ചാനലുകളും 45 ഓളം ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങളും നിരോധിക്കപ്പെടുകയും ചെയ്തു. ഈ ഓരോ കഥകള്‍ക്ക് പിന്നിലും ഓരോ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ഉണ്ട് എന്നതാണ് സത്യം.

ഒന്ന് ഇരുത്തി ചിന്തിച്ചാല്‍ മനസിലാകും ബ്യുറോക്രാറ്റുകളും മദ്യ മയക്കു മരുന്ന് മാഫിയയും രാഷ്ട്രീയക്കാരും ഒക്കെയാണ് ഇതിനൊക്കെ പിന്നിലെന്ന്. ശബ്ദിക്കുന്നവന്റെ തലവെട്ടിയാല്‍ പിന്നെ സദ്ഭരണമാണല്ലോ ! അതാണ്‌ അത് തന്നെയാണ് ഇന്ത്യാ മഹാരാജ്യത് നടക്കുന്നത് എന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

Top