മുസ്ലിം പള്ളി ‘പിടിച്ചടക്കി’ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സംഘടിച്ചെത്തിയ ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ മുസ്‌ലിം പള്ളി ‘പിടിച്ചടക്കി’ ദേശീയ പതാക ഉയര്‍ത്തി. വെള്ളിയാഴ്ച ബുലന്ദ്‌സര്‍ ജില്ലയിലെ അതൗളില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു സംഘം ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ വന്ദേമാതരം വിളിയുമായി പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. പിന്നീട് രണ്ട് പേര്‍ പള്ളിയുടെ മുകളില്‍ കയറുകയും ദേശീയപതാക ഉയര്‍ത്തുകയും ചെയ്യുന്നത് വീഡിയോ ദൃശ്യത്തില്‍ വ്യക്തമാണ്. പള്ളിക്കുമുകളില്‍ അതിക്രമിച്ചുകയറിയ പ്രവര്‍ത്തകര്‍ വന്ദേമാതരവും ഹിന്ദുസ്താന്‍ സിന്ദാബാദ് എന്നും വിളിക്കുന്നത് വീഡിയോ ദൃശ്യത്തിലുണ്ട്.

ചത്തപശുവിനെ ഗ്രാമത്തില്‍ കണ്ടതായി വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, ഉത്തര്‍പ്രദേശില്‍ മുസ് ലിം പള്ളി തകര്‍ത്ത് കലാപമുണ്ടാക്കാന്‍ ഹിന്ദുയുവവാഹിനി പ്രവര്‍ത്തര്‍ നേരത്തെ ശ്രമിച്ചിരുന്നതായി പോലീസ് സൂപ്രണ്ട് പ്രവീണ്‍ രഞ്ജന്‍ സിങ് പറഞ്ഞു. പള്ളിയില്‍ അതിക്രമിച്ചുകയറിയ പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനി സംഘടനയുടെ പ്രവര്‍ത്തകര്‍ നിരവധി അക്രമങ്ങളാണ് സംസ്ഥാനത്ത് നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top