ഭുവനേശ്വര്‍: ഒഡിഷയിലെ ഭുവനേശ്വറില്‍ രണ്ട് മുസ്‌ലിം യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ച് പശുഗുണ്ടകള്‍. ജയ് ശ്രീറാം വിളിച്ച് യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാക്കളെ കൊണ്ട് നിര്‍ബന്ധപൂര്‍വം ജയ്ശ്രീറാം വിളിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കന്നുകാലി വ്യാപാരികളായ ഇര്‍ഷാദ് അഹമ്മദ്, മുഹമ്മദ് അബുസാര്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വസതിക്ക് സമീപമായിരുന്നു സംഭവം. വാഹനത്തിന് നേരെയെത്തിയ ആള്‍ക്കൂട്ടം ആദ്യം വാഹനത്തിലുള്ളത് എന്താണെന്ന് ചോദിക്കുകയും പിന്നാലെ ആക്രമിക്കുകയുമായിരുന്നെന്ന് ഇര്‍ഷാദ് പറഞ്ഞു.
പ്രതികള്‍ തങ്ങളുടെ അടിവസ്ത്രത്തിനുള്ളില്‍ മുളക് പൊടി വിതറിയെന്നും പാകിസ്താനില്‍നിന്ന് വന്ന് ഹിന്ദുക്കളുടെ പുണ്യമൃഗത്തെ കൊല്ലുകയാണ് മുസ്‌ലിംകളെന്ന് പറഞ്ഞായിരു