എല്ലാ ഹിന്ദുക്കളും കേട്ടോളൂ..കെജെ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചെന്ന് സുബ്രഹ്മണ്യം സ്വാമി

swamy

ദില്ലി: വിവാദപരാമര്‍ശം നടത്തി വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ബിജെപി നേതാവാണ് സുബ്രഹ്മണ്യം സ്വാമി. എന്നാല്‍ ഇത്തവണത്തെ സ്വാമിയുടെ ട്വീറ്റ് എല്ലാവരെയും ഒന്നു ഞെട്ടിച്ചു. ഹിന്ദുമത വിശ്വാസിയായ ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചുവെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ട്വിറ്റര്‍ സന്ദേശം.

ഏതോ ട്വിറ്റര്‍ വാര്‍ത്തയെ ആസ്പദമാക്കിയാണ് സ്വാമിയുടെ ട്വിറ്റര്‍ സന്ദേശം വന്നിരിക്കുന്നത്. ട്വിറ്റര്‍ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ പ്രശസ്ത ഗായകനായ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചിരിക്കുന്നു. എല്ലാ ഹിന്ദുക്കള്‍ക്കും ഈ വാര്‍ത്തയെ സ്വാഗതം ചെയ്യാമെന്നും ട്വിറ്ററിലൂടെ സ്വാമി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top