മിശ്ര വിവാഹിതരാകുന്ന ഹിന്ദു പെണ്‍കുട്ടികളുടെ ഓര്‍മ്മ നശിപ്പിക്കുന്നതിന് വിഎച്ചിപിക്ക് സെന്ററുകള്‍ ; കോബ്ര പോസ്റ്റിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: മിശ്ര വിവാഹിതരാകുന്ന ഹിന്ദു പെണ്‍കുട്ടികളുടെ ഓര്‍മ്മ നശിപ്പിക്കുവാനും അവരെ മാനസികമായി പീഡിപ്പിക്കുവാനും വിശ്വ ഹിന്ദു പരിഷത്തിന്റെ സെന്ററുകള്‍. ‘കോബ്ര പോസ്റ്റും ഗുലൈല്‍ ഡോട്ട് കോമും സംയുക്തമായി നടത്തിയ സ്റ്റിംഗ് ഓപറേഷനിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കേരളത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഎച്ച്പി ഇത്തരത്തില്‍ സെന്ററുകള്‍ തുറന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓപറേഷന്‍ ജൂലിയറ്റ് എന്ന പേരിലാണ് പത്രങ്ങള്‍ ഇത് പുറത്ത് കൊണ്ടുവന്നത്

ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള, ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ എം.പിയും കേന്ദ്രമന്ത്രിയുമായ സഞ്ജീവ്കുമാര്‍ ബല്യാന്‍, താനെ ഭവനിലെ ബി.ജെ.പി എം.എല്‍.എ സര്‍ധന സംഗീത് സോം, ബി.ജെ.പി നേതാക്കളായ സഞ്ജയ് അഗര്‍വാള്‍, വി.എച്ച്.പി നേതാവ് ലളിത് മഹേശ്വരി തുടങ്ങി ഒരുഡസനിലധികം സംഘപരിവാര്‍ നേതാക്കളുടെ വെളിപ്പെടുത്തലുകളാണ് കോബ്രാ പോസ്റ്റ് പുറത്ത് വിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിശ്രവിവാഹത്തില്‍ നിന്നും പിന്‍മാറാനും ഭര്‍ത്താക്കന്മാര്‍ക്കെതിരെ മൊഴി നല്‍കാനും തയ്യാറാകാത്ത പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും എന്നിട്ടും തയ്യാറായില്ലെങ്കില്‍ സെല്ലിലടച്ച് ഓര്‍മ്മ മരവപ്പിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. കേരളത്തില്‍ കൊച്ചിയിലും കാസര്‍കോട്ടും ഇതിനായി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സെന്ററുകളിലെ മേധാവികള്‍ തന്നെ ഒളിക്യാമറക്ക് മുന്നില്‍ ഇക്കാര്യങ്ങള്‍ സമ്മതിക്കുന്നുമുണ്ട്.

ഉത്തരേന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളെ കൊച്ചിയിലെത്തിച്ചാണ് ബുദ്ധി മരവിപ്പിക്കുന്നത്. ഒട്ടേറെ പെണ്‍കുട്ടികളെ ഓര്‍മ്മ മരവിപ്പിച്ച നിലയില്‍ കോബ്രാപോസ്റ്റ് സംഘത്തിന് കണ്ടെത്താനായി. കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള എം.പിമാരുടേയും എം.എല്‍.എമാരുടേയും പിന്തുണ ഈ പദ്ധതികള്‍ക്കുണ്ടെന്നതിനുള്ള തെളിവുകളും പുറത്ത് വിട്ടിട്ടുണ്ട്.

ആര്‍.എസ്.എസ്, വി.എച്ച്.പി ബി.ജെ.പി പ്രവര്‍ത്തകരുടെ ഒത്താശയോടെയാണ് ഇത്തരം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ നാട്ടില്‍ ലഘുലേഖകള്‍ വിതരണം ചെയ്തതായി ഓപറേഷനില്‍ തെളിഞ്ഞു. കോബ്രാ പോസ്റ്റിന്റെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്.

◘ ‘ലവ് ജിഹാദിന്റെ’ ഇരകളായ പെണ്‍കുട്ടികളെ ബലാല്‍കാരമായി ഇവര്‍ രക്ഷപ്പെടുത്തുന്നു.

◘ ഇത്തരം വിവാഹങ്ങള്‍ അസാധുവാക്കുന്നതിന് പോലീസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവര്‍ പൊതുജന പിന്തുണ ദുരുപയോഗം ചെയ്യുന്നു.

◘ ഹിന്ദു യുവതിയെ വിവാഹം ചെയ്ത മുസ് ലീം യുവാവിനെതിരെ വ്യാജ പീഡന കേസുകളും തട്ടിക്കൊണ്ടുപോകല്‍ പരാതികളും നല്‍കുന്നു.

◘ മുസ്‌ലീം യുവാവിനെ കുടുക്കാനായി പെണ്‍കുട്ടി പ്രായപൂര്‍ത്തിയായില്ലെന്ന വ്യാജ രേഖകള്‍ ചമയ്ക്കുന്നു.

◘ മുസ്‌ലീം കാമുകനെതിരെയോ ഭര്‍ത്താവിനെതിരെയോ പരാതി നല്‍കാനോ അയാളെ ഒഴിവാക്കാനോ ചെയ്യാത്ത പെണ്‍കുട്ടി തയ്യാറല്ലെങ്കില്‍ അവരെ വരുതിക്ക് വരുത്താന്‍ ഇമോഷണല്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുകയോ ശാരീരികോപദ്രവം ഏല്‍പ്പിക്കുകയോ ചെയ്യുക.

◘ ‘ ലവ് ജിഹാദിന്റെ’ ഇരകളെ മയക്ക് മരുന്നുകള്‍ നല്‍കി താല്‍ക്കാലികമായി ഒര്‍മ്മ നശിപ്പിച്ച് അവരെ മിശ്രവിവാഹത്തില്‍ നിന്നും ‘രക്ഷിക്കുന്നു’

◘ ഏറ്റവും രസകരമായ വസ്തുകയെന്തെന്നാല്‍ ഒരു യുവതി പോലും താന്‍ ലവ് ജിഹാദിനിരയാണെന്ന് പറഞ്ഞ് രംഗത്ത് വരികയോ രക്ഷപ്പെടുത്തണമെന്ന് പറഞ്ഞ് അവരുടെ സഹായമഭ്യര്‍ത്ഥിക്കുകയോ ചെയ്തിട്ടില്ല.

◘ ഇതിനായി ലഘുലേഖകളും പുസ്തകങ്ങളും ഇവര്‍ വിതരണം ചെയ്യുന്നുണ്ട്.

◘ മറ്റു മതങ്ങളില്‍ പെട്ടയാളുകളെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച ഹിന്ദു പെണ്‍കുട്ടികളുടെ മനം മാറ്റുന്നതിനും ഹിന്ദു സമൂഹം തിരഞ്ഞെടുക്കുന്ന ആളെ സ്വീകരിക്കുന്നതിനും കൗണ്‍സിലിങ് സെന്ററുകളും ഹിന്ദു ഹെല്‍പ്പ്‌ലൈനും ഇവര്‍ നടത്തുന്നുണ്ട്.

◘ പെണ്‍കുട്ടി സ്‌നേഹിക്കുന്നയാളേയും അയാളുടെ മതത്തേയും മോശമായി ചിത്രീകരിക്കുക. പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും സമുദായത്തിന്റേയും മാനം, പെണ്‍കുട്ടിയില്‍ താന്‍ സുരക്ഷിത്വമല്ലെന്ന തോന്നലുണ്ടാക്കല്‍. ഭാവിയില്‍ പെണ്‍കുട്ടിക്കും കാമുകനും ശാരീരികോപദ്രവം ഏല്‍ക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തല്‍ എന്നിവ ഈ കൗണ്‍സിലിങ് സെഷനുകളില്‍ ഉള്‍പ്പെടുന്നതാണ്.

മുസ്ലിം യുവാവിനോടൊപ്പം ഹിന്ദു പെണ്‍കുട്ടിയെ കണ്ടാല്‍ വെടിവെക്കാനാണ് തീരുമാനമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നുണ്ട്. മുസാഫര്‍ നഗര്‍ കലാപത്തിന് കാരണമായത് ലവ് ജിഹാദ് ആണെന്നും ഒരാള്‍ വാദിക്കുന്നു. ഒരു വര്‍ഷത്തോളം നീണ്ടു നിന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Top