തിരുവനന്തപുരം:ഹിന്ദു എന്നൊരു മതമില്ലെന്ന് പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ പറഞ്ഞു.ക്രിസ്ത്യാനികള്‍ , മുസ്ലീങ്ങള്‍ എന്നിങ്ങനെ മറ്റു മതങ്ങള്‍ ഇവിടെ വന്നപ്പോള്‍ മറ്റുള്ള എല്ലാവരെയും ഒന്നായി വിളിക്കാന്‍ ഉപയോഗിച്ച പേരാണ് ഹിന്ദു എന്നും എംജിഎസ് അഭിപ്രായപ്പെട്ടു. ഗോമാംസം കഴിക്കുന്നത് ഭാരതത്തിന്റെ സംസ്‌കാരമല്ലെന്ന വാദം തെറ്റാണെന്നും എം.ജി.എസ് പറഞ്ഞു.
ഹിന്ദുത്വത്തില്‍ ഗോവധവും പശുക്കളുടെ മാംസം ഭക്ഷിക്കുന്നതും നിക്ഷിദ്ധമാണെന്ന വാദം തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണ് ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ എം.ജി.എസ് പറഞ്ഞു.ആശ്രമത്തിലെത്തുന്ന അതിഥികള്‍ക്ക് കാളയുടെ മാംസം മഹര്‍ഷിമാര്‍ ഭക്ഷണമായി നല്‍കാറുണ്ടായിരുന്നു.കശ്മീരിലെ ബ്രാഹ്മണര്‍ മാംസം കഴിക്കുന്നവരാണ്. ബംഗാളിലെ ബ്രാഹ്മണര്‍ മത്സ്യവും കഴിക്കും.