സ്‌കൂളില്‍ പോലും ഭ്രഷ്ട്; എയ്ഡ്‌സ് ബാധിച്ച 17കാരിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി!

hiv

ഭുവനേശ്വര്‍: എയ്ഡ്‌സ് ബാധിച്ച 17കാരിയെ സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ നിരന്തരം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയത്.

കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടി ഹോസ്റ്റലില്‍ തുടരുന്നതിന് ഹോസ്റ്റല്‍ അധികൃതര്‍ വിലക്കിയിരുന്നു. എന്നാല്‍ സ്‌കൂളില്‍ വരാനുള്ള അനുമതി നിക്ഷേധിച്ചിരുന്നില്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സംഭവത്തില്‍ ഇടപെട്ടപ്പോള്‍ ഹോസ്റ്റലിലെ താമസാനുമതി വീണ്ടും ലഭിച്ചു. എന്നാല്‍ പിന്നീട് രക്ഷിതാക്കളുടെ പരാതി വീണ്ടും ഉയര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കുട്ടിയോട് തങ്ങള്‍ യാതൊരു വിധത്തിലുമുള്ള വിവേചനവും പ്രകടിപ്പിച്ചില്ലെന്നും വീട്ടില്‍ താമസിച്ചുകൊണ്ട് സ്‌കൂളിലേക്ക് വരാന്‍ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും ഇതൊരിക്കലും കുട്ടിയുടെ അടിസ്ഥാന അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ളതല്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

Top