അശ്ലീല സന്ദേശം; മലയാളി വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ച് ചുംബിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ARREST

ഉഡുപ്പി: വിദ്യാര്‍ത്ഥികളോടുള്ള അധ്യാപകരുടെയും
പ്രിന്‍സിപ്പല്‍മാരുടെയും ചൂഷണം തുടരുന്നു. മലയാളി വിദ്യാര്‍ത്ഥിനിയെ ബലമായി കടന്നു പിടിച്ച് ചുംബിച്ച കോളേജ് വൈസ് പ്രിന്‍സിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ കുന്താപുരം ക്വാട്ടേശ്വരയിലെ നേഴ്‌സിംഗ് ആന്റ് കൊമേഴ്‌സ് കോളേജിലാണ് സംഭവം.

ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയോടാണ് ഇയാള്‍ മോശമായി പെരുമാറിയത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് വൈസ് പ്രിന്‍സിപ്പല്‍ അമീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല സന്ദേശങ്ങള്‍ അയച്ച് മാസങ്ങളായി ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുന്നുണ്ട്.

കുട്ടിയോട് മോശമായി പെരുമാറിയ ഇയാള്‍ സംഭവം പുറത്തുപറഞ്ഞാല്‍ കോളേജില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി. മൊബൈല്‍ ഫോണിലൂടെയാണ് അശ്ലീല മെസേജുകള്‍ രാത്രികാലങ്ങളില്‍ കുട്ടിയുടെ ഫോണില്‍ നിരന്തരം വന്നുക്കൊണ്ടിരുന്നത്.

വൈസ് പ്രിന്‍സിപ്പലും അയാളോടൊപ്പം കൂട്ടാളി ഒരു അധ്യാപികയുമുണ്ടെന്നാണ് പറയുന്നത്. ഇവര്‍ക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top