ഒരിക്കല്‍ സിനിമയില്‍ കിടപ്പറ രംഗങ്ങളും ചുംബന രംഗങ്ങളും അഭിനയിച്ചു പോയാല്‍ മോശം പേര് ലഭിക്കും. ആ പേര് പിന്നീട് മാറില്ലെന്ന് പ്രശസ്ത ഹോളിവുഡ് താരം എമ്മാ വാട്സണ്‍. 15ഓളം സിനിമകളില്‍ അഭിനയിച്ചു. നല്ല കഥാപാത്രങ്ങള്‍ ചെയ്തപ്പോള്‍ ഒന്നും പേര് ഉയര്‍ന്നു കേട്ടിട്ടില്ല. അശ്ലീല രംഗങ്ങള്‍ അഭിനയിച്ചാല്‍ മാത്രം ഉയര്‍ത്തിക്കാട്ടുന്നത് എന്തിനാണെന്ന് എമ്മാ വാട്സണ്‍ ചോദിക്കുന്നു.
്ഹാരിപോട്ടറിലൂടെയാണ് എമ്മാ വാട്സണ്‍ ശ്രദ്ധേയമായത്. സിനിമയില്‍ ചെയ്ത ലൈംഗികത്വത്തിന് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നത് താരത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. തനിക്ക് ഇപ്പോള്‍ 26 വയസ്സായി സിനിമയില്‍ വന്നിട്ടും അധികകാലമായി എന്നിരുന്നാലും മാധ്യമങ്ങള്‍ ഇപ്പോഴും തന്റെ ചുംബന, കിടപ്പറ രംഗങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് പറയുന്നു.
മൂന്നര സെക്കന്റുകള്‍ മാത്രം വരുന്ന നഗ്‌നരംഗമോ ആരെങ്കിലുമായി ചുംബിക്കുന്നതോ അത്ര വല്യ കാര്യമല്ല. ഇനിയും ഇത് തുടരുമെന്നും പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഹാരിപോട്ടര്‍ ഫ്രഞ്ചൈസിയുടെ ഭാഗമാകുന്നത് പല തരത്തില്‍ നേട്ടമാണ്. ദീര്‍ഘകാലമായി ഈ വേഷം ചെയ്തുകൊണ്ടിരിക്കുകയുമാണ്. അനിവാര്യമായ ഒരു കാര്യത്തിന് തടസ്സങ്ങളും സ്വാഭാവികമാണെന്ന് പറയുന്നു. അടുത്തിടെ പുതിയ ചിത്രം കൊളോണിയയില്‍ താരം ചെയ്ത കിടപ്പറ വേഷം ഒട്ടേറെ തവണ വാര്‍ത്തയായ സാഹചര്യത്തിലാണ് എമ്മയ്ക്ക് കലിപ്പടിച്ചത്.