ശരീരത്തില്‍ കൃത്രിമത്വമുള്ള സാധനങ്ങള്‍ വെച്ചുകെട്ടി സെക്‌സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാര്‍ഗം- നല്ല പെണ്ണ് ഇങ്ങനെ ചെയ്യില്ല:ഉദ്ഘാടനത്തിനൊക്കെ വരുമ്പോൾ എല്ലായിടവും രണ്ടിരട്ടിയായി വികസിച്ചിരിക്കുന്നു-സംവിധായകൻ

നല്ല പെണ്ണ് ഇങ്ങനെ ചെയ്യില്ലെന്നും വെച്ച് കട്ടി സെക്സിയായി ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർഗമെന്നും നടി ഹണി റോസിനെ കുറിച്ച് വിവാദ പരാമര്‍ശവുമായി പ്രമുഖ സംവിധായകന്‍ ശാന്തിവിള ദിനേശ്. ഉദ്ഘാടന ചടങ്ങുകളിൽ എത്തുന്ന നടിയുടെ വസ്ത്രധാരണത്തേയും ശരീരത്തേയും കുറിച്ചുള്ള പരിഹാസ കമന്റുകളെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് നടിക്കെതിരെ സംവിധായകൻ രംഗത്തെത്തിയത്.

ഹണി റോസ് തന്നെ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഇത്തരം കമന്റുകൾ കേൾക്കേണ്ടി വരില്ലായിരുന്നുവെന്ന തരത്തിലാണ് ദിനേശിന്റെ പ്രതികരണം. നല്ല പെണ്ണ് ഇങ്ങനെ ചെയ്യില്ലെന്നും വെച്ച് കട്ടി സെക്സിയായി ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർഗം എന്നും ദിനേശ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താരത്തിന്റെ വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ കാണുമ്പോൾ സങ്കടം തോന്നാറുണ്ടെന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞിരിക്കുന്നത്. ‘ആ കുട്ടിയും കൂടി ഒന്ന് ശ്രദ്ധിക്കണമായിരുന്നു. അല്ലെങ്കിൽ അവൾ വീട്ടിൽ നിൽക്കുന്ന വെച്ച് കെട്ടൊന്നുമില്ലാത്ത പടങ്ങൾ പുറത്ത് വിടരുത്.

വീട്ടിൽ നിന്നും സപ്പോട്ടയോ പേരക്കയോ മറ്റോ പറിക്കുന്ന ഒരു ചിത്രം കണ്ടിരുന്നു. അതിലൊരു മെലിഞ്ഞ കൊച്ചാണ്, സാധാരണ പെൺകുട്ടി. എന്നാൽ ഉദ്ഘാടനത്തിനൊക്കെ വരുമ്പോൾ എല്ലായിടവും രണ്ടിരട്ടിയായി വികസിച്ചിരിക്കുന്നു.ഇത് കാണുമ്പോൾ ആളുകൾ കൂവുകയും കമന്റുകൾ പറയുകയുമൊക്കെ ചെയ്യില്ലേ?’  ശാന്തിവിള ചോദിക്കുന്നു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.

സംവിധായകന്റെ പ്രതികരണം വായിക്കാം

വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. ആ കുട്ടിയും കൂടി ഒന്ന് ശ്രദ്ധിക്കണമായിരുന്നു. അല്ലെങ്കിൽ അവൾ വീട്ടിൽ നിൽക്കുന്ന വെച്ച് കെട്ടൊന്നുമില്ലാത്ത പടങ്ങൾ പുറത്ത് വിടരുത്. വീട്ടിൽ നിന്നും സപ്പോട്ടയോ പേരക്കയോ മറ്റോ പറിക്കുന്ന ഒരു ചിത്രം കണ്ടിരുന്നു. അതിലൊരു മെലിഞ്ഞ കൊച്ചാണ്, സാധാരണ പെൺകുട്ടി. എന്നാൽ ഉദ്ഘാടനത്തിനൊക്കെ വരുമ്പോൾ എല്ലായിടവും രണ്ടിരട്ടിയായി വികസിച്ചിരിക്കുന്നു.

ഇത് കാണുമ്പോൾ ആളുകൾ കൂവുകയും കമന്റുകൾ പറയുകയുമൊക്കെ ചെയ്യില്ലേ?’, എന്നായിരുന്നു ദിനേശ് പറഞ്ഞത്. ഇതോടെ ഇത് നടിയുടെ വാണിജ്യ തന്ത്രമായിരിക്കുമോയെന്ന് അവതാരകൻ ചോദിച്ചു. എന്നാൽ അത് കേൾക്കാൻ അവർ ബാധ്യസ്ഥയാണ് എന്നായിരുന്നു ദിനേഷിന്റെ മറുപടി.’ കേരളത്തിലിപ്പോൾ ഏറ്റവും കൂടുതൽ അഭിമുഖങ്ങൾ ചെയ്യുന്നത് അവരല്ലേ. എനിക്ക് നേരിട്ട് പരിചയമില്ല. പക്ഷേ സിനിമകളിലൊക്കെ നന്നായി ചെയ്തിട്ടുണ്ട്. നടിയാണെങ്കില്‍ നല്ല പെണ്ണാണെങ്കില്‍ ഇങ്ങനെയല്ല. ശരീരത്തില്‍ കൃത്രിമത്വമുള്ള സാധനങ്ങള്‍ വെച്ചുകെട്ടി സെക്‌സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാര്‍ഗം.

അവർ നല്ല നടിയാണെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്ത് കഴിവ് തെളിയിച്ച് കാണിക്കുകയാണ് വേണ്ടത്’, ശാന്തിവിള ദിനേശ് പറഞ്ഞു. നേരത്തേ ഉദ്ഘാടനങ്ങൾ സംബന്ധിച്ച് തനിക്കെതിരെ ഉയരുന്ന ട്രോളുകളിലും വിമർശനങ്ങളിലും മറുപടിയുമായി ഹണി റോസ് തന്നെ രംഗത്തെത്തിയിരുന്നു. ഉദ്ഘാടനങ്ങൾക്ക് താൻ നേരത്തേ തന്നെ പോകാറുണ്ടെന്നും എന്നാൽ വീഡിയോകൾ വൈറലാകാനും ട്രോളുകൾ വരാനും തുടങ്ങിയത് ഈ അടുത്ത കാലത്താണെന്നുമായിരുന്നു ഹണി പറഞ്ഞത്.

തന്നെ സംബന്ധിച്ച് ആളുകളുമായി നേരിട്ട് സംവദിക്കുകയെന്നത് വളരെ പോസിറ്റീവായിട്ടുള്ള കാര്യമാണ്. അതൊക്കെ താൻ വളരെ അധികം ആസ്വദിക്കാറുണ്ടെന്നും നടി പറഞ്ഞിരുന്നു. അതേസമയം കടുത്ത രീതിയിലുള്ള ബോഡി ഷെയിമിംഗ് ആണ് തനിക്കെതിരെ നടന്ന് കൊണ്ടിരിക്കുന്നതെന്നും ഹണി പറഞ്ഞിരുന്നു. ‘ബോഡി ഷെയിമിംഗിന്റെ ഭയാനകമായ വേർഷൻ ആണ് തനിക്കെതിരെ നടക്കുന്നത്. എന്തായാലും എന്റെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ അതിൽ ഇല്ലയ ചെറിയൊരു വിഭാഗം ആളുകളാണ് തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് . പല കമന്റുകളും ഫേയ്ക്ക് ഐഡിയിൽ നിന്നാണ് വരുന്നത്.

ആദ്യമൊക്കെ ഇത്തരം കമന്റുകൾ കാണുമ്പോൾ വളരെ അധികം വിഷമം തോന്നിയിരുന്നു. എന്നാൽ ഒരുപരിധി കഴിഞ്ഞാൽ ഇതിനോടൊക്കെ എന്ത് പ്രതികരിക്കാനാണെന്നും നടി ചോദിച്ചിരുന്നു. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മണിക്കുട്ടന്റ നായികയായിട്ടായിരുന്നു ഹണി റോസിന്റെ സിനിമ അരങ്ങേറ്റം. പിന്നീട് മോഹൻ ലാൽ അടക്കം നിരവധി പ്രമുഖ താരങ്ങളുടെ കൂടെ നിരവധി സിനിമകളിൽ താരം വേഷമിട്ടിരുന്നു. അടുത്തിടെ തെലുങ്ക് ചിത്രത്തിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു.

നന്ദമൂരി ബാലകൃഷ്ണയുടെ ആക്ഷന്‍ ചിത്രമാണ് വീര സിംഹ റെഡ്ഡിയിലായിരുന്നു ഹണി നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ താരത്തിന്റെ പ്രകടനം ആരാധകർക്കിടയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു.

Top