കഴുത്തിറങ്ങിയ ബനിയനിട്ട ഹണിറോസിന് അശ്ലീല കമന്‍റെുകള്‍

വീട്ടിലൊരു പച്ചക്കറിത്തോട്ടം ഉണ്ടാക്കിയിരിക്കുകയാണ് പ്രിയനടി ഹണിറോസ്. മള്‍ബറിയും അത്തിയും ചെറി ടൊമാറ്റോയും റോസ് പൂവുമെല്ലാം തന്റെ വീട്ടുമുറ്റത്ത് ഹണി നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഈ ചെടികളിലെല്ലാം കായും പൂവുമുണ്ടായതിന്റെ സന്തോഷത്തിലാണിപ്പോള്‍ നായിക. മള്‍ബറിയും അത്തിയും ചെറി ടൊമാറ്റോയും കായ്ച്ചതിന്റെ ചിത്രം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഹണി ആരാധകരുമായി പങ്കുവെച്ചു. ചെടികള്‍ തനിക്ക് വലിയ ഇഷ്ടമാണെന്നും കുറച്ചൊക്കെ നട്ടിട്ടുണ്ടെന്നും ഹണി എഫ്ബി പോസ്റ്റില്‍ പറയുന്നു. കാന്തല്ലൂരില്‍ നിന്ന് കൊണ്ടുവന്നാണ് ഹണി ബ്ലാക്ക്‌ബെറി ചെടി വീട്ടുമുറ്റത്ത് നട്ടത്. നടിയുടെ അടുക്കള തോട്ടത്തെക്കുറിച്ച് പുകഴ്ത്തുന്നുണ്ടെങ്കിലും എഫ്ബിയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റുകളും വരുന്നുണ്ട്. താരം ധരിച്ചിരിക്കുന്ന കഴുത്തിറങ്ങി ബനിയനാണ് പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നത്. ബ്ലാക്ക്‌ബെറി പിടിച്ച് നില്‍ക്കുന്ന ചിത്രം ടോപ് ആംഗിളില്‍ നിന്നും എടുത്തതാണ്. അല്‍പം അങ്ങോട്ടോ ഇങ്ങോട്ടോ ബനിയന്‍ മാറിയതാണെങ്കില്‍ വലിയ സീനായേനേ എന്നാണ് ആരാധകര്‍ പറയുന്നത്. മറ്റ് ചിലര്‍ ചിത്രമെന്നും പരിഹാസ ഭാവേന പറയുന്നുണ്ട്.

Top