ദളിതനെ പ്രണയിച്ച മകളെ അച്ഛന്‍ കൊന്നു; പെണ്‍കുട്ടി മരിച്ചതറിഞ്ഞ് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

മംഗളൂരു: കോലാര്‍ ജില്ലയില്‍ ദളിത് യുവാവിനെ ഇഷ്ടപ്പെട്ട മകളെ പിതാവ് കൊന്നു. വിവരമറിഞ്ഞ് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു.

ബൊഡഗുര്‍കി ഗ്രാമത്തില്‍ കെ.എ. കൃഷ്ണമൂര്‍ത്തിയുടെ മകള്‍ കീര്‍ത്തിയാണ് (20) ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്. സുഹൃത്ത് ഇതേ ഗ്രാമത്തിലെ ജി. ഗംഗാധര്‍(24) ലാല്‍ബാഗ് എക്‌സ്പ്രസ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെ കുറിച്ച് കമസമുദ്ര പൊലീസ് പറയുന്നതിങ്ങനെ: യാദവ സമുദായക്കാരിയാണ് കീര്‍ത്തി. വര്‍ഷത്തോളമായി ഗംഗാധറുമായി ഇഷ്ടത്തിലായിരുന്നു. വിവാഹ അഭ്യര്‍ഥനയുമായി യുവാവ് കീര്‍ത്തിയുടെ അച്ഛനെ പലതവണ ചെന്നുകണ്ടു. ഇതിനുപിന്നാലെ മകളും യുവാവും തമ്മില്‍ കാണുന്നത് പിതാവ് വിലക്കി. ഇന്നലെ രാത്രി ഇതേച്ചൊല്ലി അച്ഛനും മകളും തമ്മില്‍ വാക്കേറ്റമുണ്ടായി. അരിശം മൂത്ത മൂര്‍ത്തി മകള്‍ കീര്‍ത്തിയെ വകവരുത്തുകയായിരുന്നു.

Top