ബഗളുരു: കർണാടക ചൂട് പിടിക്കുകയാണ് .ഇരുപക്ഷവും ആവനാഴികിലെ അവസാന തന്ത്രവും പുറത്തെടുക്കുകയാണ് രണ്ട് എംഎൽഎമാരെ ബിജെപി ഹൈജാക് ചെയ്തെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ഇവർ ബെംഗളുരുവിലുണ്ടെന്നാണു വിവരം. ഒരാളുമായി ബന്ധപ്പെട്ടു. ഇരുവരും നാളെ നിയമസഭയിൽ പാര്‍ട്ടിയോടൊപ്പം നില്‍ക്കുമെന്നാണു പ്രതീക്ഷയെന്നും കുമാരസ്വാമി വ്യക്തമാക്കി. അതേസമയം ബിജെപി നേതാവ് ജനാർദൻ റെഡ്ഡി തങ്ങളുടെ എംഎൽഎമാരെ പണം നൽകി വശത്താക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. റായ്ചൂർ റൂറലിൽ നിന്നു ജയിച്ച ബസവന ഗൗഡയ്ക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. ഇതു തെളിയിക്കുന്ന ശബ്ദരേഖയും കോൺഗ്രസ് പുറത്തുവിട്ടു. ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടി തരാമെന്നാണ് റെഡ്ഡിയുടെ വാഗ്ദാനം. അമിത് ഷായുമായി നേരിട്ടു സംസാരിക്കാൻ അവസരം ലഭ്യമാക്കാമെന്നും റെഡ്ഡി വാക്കു നൽകി.
അതേസമയം സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. നാളെ നാലുമണിക്കു മുൻപുതന്നെ വോട്ടെടുപ്പു നടത്തണമെന്നാണു നിർദേശം. ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വെണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി. സർക്കാരുണ്ടാക്കാൻ തങ്ങൾക്കാണു ഭൂരിപക്ഷമെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ്- ജെഡിഎസ് സഖ്യം നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പിനു മുന്നോടിയായി പ്രോടേം സ്പീക്കറെയും ഗവർണർ നിയമിച്ചു. വിരാജ് പേട്ട എംഎൽഎയായ ബിജെപി നേതാവ് കെ.ജി.ബൊപ്പയ്യയെയാണു നിയമിച്ചത്. മുതിർന്നയാളെ പ്രോടേം സ്പീക്കറാക്കണമെന്ന കീഴ്‌വഴക്കം തെറ്റിച്ചാണ് നിയമനം.
ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബിജെപി പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു .വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക് ഒപ്പം നിന്നാല്‍ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നതാണ് ശബ്ദരേഖയിലുള്ളത്. വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് കോണ്‍ഗ്രസ് ബിജെപിക്ക് എതിരായ ശബ്ദരേഖ പുറത്തുവിട്ടത്.
റെയ്ചൂര്‍ റൂറല്‍ എംഎല്‍എയ്ക്ക് പണം വാഗ്ദാനം ചെയ്തുകൊണ്ട് ബിജെപി നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡിയാണ് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു. 150 കോടി രൂപയാണ് പ്രതിഫലമായി ജനാര്‍ദ്ദന്‍ റെഡ്ഡി വാഗ്ദാനം ചെയ്തതെന്നും ശബ്ദരേഖയിലുണ്ട്. ബിജെപിയ്ക്ക് ഒപ്പം നിന്നാല്‍ സമ്പാദ്യം നൂറിരട്ടിയായി വര്‍ധിക്കുമെന്നും ശബ്ദരേഖയിലുണ്ട്.
നിലവില്‍ 104 എംഎല്‍എമാരാണ് ബിജെപിയ്‌ക്കൊപ്പമുള്ളത്. ശനിയാഴ്ച വൈകിട്ടേടെ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ മാത്രമേ ബിജെപിക്ക് മന്ത്രിസഭ രൂപീകരിക്കാനാകൂ.
വിശ്വാസ വോട്ടെടുപ്പിൽ അനുകൂലമായി നിലപാടെടുക്കുന്നതിന് പ്രതിഫലമായി റായ്ചുർ റൂറൽ എംഎൽഎ ബസവന ഗൗഡയ്ക്കു ബെല്ലാരി ഖനി മാഫിയ തലവൻ ജനാർദൻ റെഡ്ഡി പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നതാണ് ശബ്ദരേഖയിലുള്ളതെന്നു കോണ്‍ഗ്രസ് പത്രസമ്മേളനത്തിൽ ആരോപിച്ചു. ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിന് 150 കോടി രൂപ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടി തരാമെന്നു പറഞ്ഞതായും കോണ്‍ഗ്രസ് ആരോപിക്കുന്നു.
117 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും 104 അംഗങ്ങൾ മാത്രമുള്ള ബിജെപിയും എന്തൊക്കെ കരുനീക്കങ്ങൾ നടത്തുമെന്നാണ് രാജ്യം ഉറ്റനോക്കുന്നത്. റാഞ്ചൽ ഭീതി ഭയന്ന് ജെഡിഎസും കോണ്‍ഗ്രസും തങ്ങളുടെ എംഎൽഎമാരെ ഹൈദരാബാദിലേക്കു മാറ്റിയിരിക്കുകയാണ്.