കർണാടക ഭരിക്കുക ബിജെപി, 89 മുതൽ 95 വരെ സീറ്റ് ലഭിക്കുമെന്ന് സർവ്വെ!.. കോൺഗ്രസിന് ആശങ്ക !

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസിന് കനത്ത ആശങ്ക നൽകി കൊണ്ട് പുതിയ സർവ്വേ.  മെയ് 12 ന് നടക്കുന്ന കർണാടക നിയസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം കരസ്ഥമാക്കുമെന്ന് എബിപി സർവ്വെ വന്നിരിക്കുന്നത് . 30 ശതമാനം  വോട്ടർമാർ മാത്രമാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകണമെന്നും കോൺഗ്രസ് അധികാരത്തിൽ വരണമെന്നും ആഗ്രഹിക്കുന്നതെന്നും സർവ്വെ വ്യക്തമാക്കുന്നു.ബിജെപിക്ക് 89 മുതൽ 95 സീറ്റ് ലഭിക്കുമെന്നാണ് സർവ്വെ ഫലം വ്യക്തമാക്കുന്നത്. കോൺഗ്രസിന് 85 മുതൽ 91, ജെഡിഎസിന് 32 മുതൽ 38 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവ്വെയിൽ പറയുന്നു. ബിജെപിക്ക് ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ ലഭിക്കും. ബിജെപിയെ ആറുപത് ഥസമാനവും പിന്തപുണയ്ക്കുന്നത് ലിംഗായത്ത് വിഭാഗമായിരിക്കും.

224 സീറ്റിലേക്ക് മെയ് 12നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2013 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 113 സീറ്റാണ് കോൺഗ്രസ് നേടിയത്. ബിജെപി 50 ഉം ജെഡിഎസ് 40 വീതവും സീറ്റുകൾ നേടിയിരുന്നു. സിദ്ധരാമയ്യയുടെ ഭരണനേട്ടത്തെ കുറിച്ച് 51 ശതമാനം പേരും നല്ല വിലയിരുത്തലുകളാണ് നൽകിയത്. എങ്കിലും സർക്കാർ മാറണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഈ കണക്ക് രണ്ടാമതും കർണാടകയിൽ അധികാരത്തിൽ എത്താൻ ശ്രമിക്കുന്ന കോൺഗ്രസിന് വെല്ലുവിളിയാണ്.

അതേസമയം ഇന്ത്യ ടുഡേയുടെ സർവ്വെയിൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം ജനതാദള്‍ 98 സീറ്റുകളാണ് ഒഴിച്ചിട്ടിരിക്കുന്നത്. അവസാന നിമിഷത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ സീറ്റ് ലഭിക്കാത്ത നിരവധി നേതാക്കളുണ്ട്. ഇവര്‍ക്ക് നേതൃത്വത്തോട് എതിര്‍പ്പുണ്ട്. മത്സരിക്കാന്‍ സീറ്റ് നല്‍കിയാല്‍ ഇവര്‍ എളുപ്പത്തില്‍ പാര്‍ട്ടി വിടുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

സിദ്ധരാമയ്യ കടുത്ത പ്രതിസന്ധിയിൽ

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതല്‍ ഏറ്റവും നെട്ടോട്ടമോടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പലവിധത്തിലാണ് പ്രശ്‌നങ്ങള്‍ തേടി വരുന്നത്. ഇതെന്താണ് ഞങ്ങളെ തേടി മാത്രം പ്രശ്‌നങ്ങള്‍ വരികയാണോ എന്ന് പോലും അവര്‍ കരുതുന്നുണ്ട്. ആരെയും കുറ്റം പറയാന്‍ പറ്റില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സാധാരണ പാര്‍ട്ടികള്‍ അനുഭവിക്കുന്ന ഗതികേടുകളാണ് ഇതൊക്കെ. ഭരണകക്ഷിയാവുമ്പോള്‍ ഇതൊക്കെ സ്വാഭാവികം മാത്രം. കഴിഞ്ഞ ദിവസത്തെ മണ്ഡലത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇതിനിടയിലാണ് സർവ്വെ ഫലം പുറത്തു വരുന്നത്.

ലിംഗായത്തുകളുടെ പ്രീതി നേടിയെങ്കിലും സംസ്ഥാനത്താകെ കോണ്‍ഗ്രസ് നടത്തിയ സര്‍വേയില്‍ ഇവര്‍ സിദ്ധരാമയ്യക്ക് അനുകൂലമായല്ല സംസാരിച്ചതെന്നാണ് സൂചന. ചിലര്‍ സിദ്ധരാമയ്യയെ അനുകൂലിച്ചത് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നുണ്ട്. പക്ഷേ ഇവരില്‍ ആരൊക്കെ വോട്ടുചെയ്യുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത ഉണ്ട്. ലിംഗായത്തുകള്‍ സംസ്ഥാനത്ത് നിര്‍ണായക ശക്തിയായതിനാല്‍ സിദ്ധരാമയ്യ ആശങ്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ഇവരെ പ്രത്യേക വിഭാഗമായി കണക്കാക്കിയത് മറ്റ് വിഭാഗങ്ങളെ ചൊടിപ്പിക്കുമോ എന്ന ആശങ്കയും മുഖ്യമന്ത്രിക്കുണ്ട്. അതേസമയം ലിംഗായത്തുകളെ കൂടെ നിര്‍ത്താന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ് കഠിന പ്രയത്‌നത്തിലാണ്. യെദ്യൂരപ്പയെ ഇവര്‍ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സൂചന.

Top