മരിച്ചിട്ടും ചികിത്സ നിര്‍ത്താതെ പണം തട്ടുന്ന ആശുപത്രി; മരണപ്പെട്ടതിന് ശേഷവും രോഗിയുടെ തുടര്‍ ചികിത്സക്കായി ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍

നാഗപട്ടണം: ആശുപത്രികളുടെ കൊള്ള രാജ്യത്ത് അനുസ്യൂതം തുടരുകയാണ്. മരണപ്പെട്ട രോഗിക്ക് വരെ തുടര്‍ ചികിത്സ നിര്‍ദ്ദേശിച്ച് പണം തട്ടുന്ന രീതിയിലേക്ക് തട്ടിപ്പ് വളര്‍ന്നിരിക്കുന്നു. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലാണ് സംഭവം. മരിച്ച രോഗിയെ മൂന്ന് ദിവസം കൂടി ചികിത്സയില്‍ വെച്ച് തുടര്‍ ചികിത്സയ്ക്കായി ആശുപത്രി അധികൃതര്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ടു.

തഞ്ചാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയാണ് മരിച്ച രോഗിയെ മൂന്ന് ദിവസം കൂടി ചികിത്സയില്‍ വെച്ച് ബന്ധുക്കളില്‍ നിന്നും മൂന്ന് ലക്ഷം രൂപ കൂടി ചികിത്സയ്ക്കായി ആവശ്യപ്പെട്ടത്. നാഗപട്ടണം സ്വദേശിയായ ശേഖര്‍(55) എന്നയാളാണ് മരണമടഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ശേഖറിന്റെ മകന്‍ സുഭാഷ് തഞ്ചാവൂര്‍ പൊലീസില്‍ പരാതി നല്‍കി. ചികിത്സ തുടരുകയാണെന്നും പറഞ്ഞാണ് ആശുപത്രി അധികൃതര്‍ പണം ആവശ്യപ്പെട്ടതും ആശുപത്രിയില്‍ തന്നെ കിടത്തിയതെന്നും പരാതിയില്‍ ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെപ്റ്റംബര്‍ ഒമ്പതിനാണ് ശേഖറിനെ വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാഗപട്ടണത്തെ ഒരു ചെറിയ ആശുപത്രിയിലാണ് ഇയാളെ ആദ്യം പ്രവേശിപ്പിച്ചത്. ഇവിടുത്തെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് പിറ്റേ ദിവസം തന്നെ കുട്ടിയെ തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയുടെ പേരില്‍ അഞ്ച് ലക്ഷം രൂപ വാങ്ങി. വെള്ളിയാഴ്ച വീണ്ടും ചികിത്സ തുടരാനായി മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു.

ഇതോടെ കുടുംബം ഇയാളെ തഞ്ചാവൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുക ആയിരുന്നു. അവിടെ കൊണ്ടു ചെന്ന ശേഷം ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ശേഖര്‍ മൂന്ന് ദിവസം മുമ്പ് തന്നെ മരിച്ചതായി കണ്ടെത്തിയത്. മരണത്തെ കുറിച്ച് പറയുന്നതിന് പകരം ആശുപത്രി പണം പിടുങ്ങാനാണ് ശ്രമിച്ചത്.

Top