റോയിയെ കണ്ടെത്താന്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് കീഴടങ്ങല്‍. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലും ഹോട്ടലിലും സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചന്‍ ഇപ്പോഴും ഒളിവിലാണ്.
നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ തിരഞ്ഞ് പോലീസ്; വീട്ടിലും ഹോട്ടലിലും സ്ഥാപനങ്ങളിലും പരിശോധന
കേസിലെ മറ്റൊരു പ്രതിയായ അഞ്ജലി റിമ ദേവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മൂന്നാം പ്രതിയാണ് അഞ്ജലി. കോഴിക്കോട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയില്‍ ആണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവര്‍ക്കെതിരെ പോക്സോ കേസ് എടുത്തത്.
ആ ആറു പേര്‍ വേട്ടയാടുന്നു; ആത്മഹത്യ ചെയ്യില്ല, മരിച്ചാല്‍ ഇതു മരണ മൊഴിയായി കണക്കാക്കണം’ : പ്രതിയായ യുവതിയുടെ വീഡിയോ സന്ദേശം
2021 ഒക്ടോബര്‍ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്ബര്‍ 18 ഹോട്ടലില്‍ വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പരാതി. രാത്രി പത്ത് മണിക്ക് ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ വെച്ച് റോയ് വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് രണ്ടാം പ്രതിയായ സൈജു തങ്കച്ചനും ഇയാളുടെ സുഹൃത്തായ അഞ്ജലി റീമ ദേവും മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി.
വിവരം പുറത്തുപറഞ്ഞാല്‍ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും എഫ് ഐ ആറിലുണ്ട്.
ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിനാണ് കേസിന്റെ ചുമതല.