വീട്ടില്‍ അമ്മായിയമ്മ പോര്; യുവതി രണ്ട് മക്കളെയുമെടുത്ത് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു

87907246drown1

അടിമാലി: മിക്ക കുടുംബത്തിലുമുണ്ടാകുന്ന ഒന്നാണ് അമ്മായിയമ്മ പോര്. എന്നാല്‍, വാക്ക് തര്‍ക്കം ജീവന്‍ വരെ നഷ്ടമാകുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്. ഇടുക്കി അടിമാലിയിലെ ഒരു കുടുംബത്തിലെ അമ്മയും രണ്ട് കുഞ്ഞുങ്ങളും പുഴയില്‍ ചാടി മരിച്ചു. അമ്മായിയമ്മയുമായി തല്ലിട്ട് മക്കളെയുമെടുത്ത് യുവതി വീടുവിട്ടിറങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പറയുന്നത്.

തെരച്ചിലില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ബൈസണ്‍വാലി നാല്‍പതേക്കര്‍ വിജയ് ഭവനില്‍ വിജയിയുടെ ഭാര്യ ഇന്ദിര(26), മക്കളായ ഗിരീഷ്(കൃഷ്5), കിരണ്‍(കണ്ണന്‍ ഒരുവയസ്) എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ബൈസണ്‍വാലി നാല്‍പത് ഏക്കറിലൂടെ ഒഴുകുന്ന പുഴയിലാണ് സംഭവം. തെരച്ചിലില്‍ ഗിരീഷിന്റെ മൃതദേഹമാണു കിട്ടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുതിരപ്പുഴയാറിന്റെ കൈവഴിയായ ഉപ്പാര്‍ പുഴയില്‍ വന്നുചേരുന്ന ആറ്റിലാണ് അപകടം നടന്നത്. കൈവരികളില്ലാത്ത നാല്‍പതേക്കര്‍ പാലത്തില്‍നിന്നു പുഴയിലേക്കു വീണതാണെന്നാണു പ്രാഥമിക നിഗമനം. ഇന്ദിരയുടെ ഭര്‍ത്താവ് വിജയ് തമിഴ്നാട്ടില്‍ തിരുപ്പൂരിലുള്ള ബനിയന്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. വിജയിയുടെ മാതാപിതാക്കളായ വനരാജ്, മാരിയമ്മ എന്നിവരോടൊപ്പമാണ് ഇന്ദിരയും മക്കളും താമസിച്ചിരുന്നത്. വനരാജിന്റെ സഹോദരിയുടെ മകള്‍ കൂടിയാണ് ഇന്ദിര.

kerala-suicide

കഴിഞ്ഞ ദിവസം രാവിലെ മൂത്ത മകന്‍ ഗിരീഷിനെ ഇന്ദിര ശകാരിച്ചതിനെച്ചൊല്ലി മാരിയമ്മയുമായി വഴിക്കുണ്ടായിരുന്നു. ഇതിനു ശേഷം മക്കളുമായി പുറത്തേയക്കു പോയ ഇന്ദിര പുഴയില്‍ ചാടിയതാണോ എന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് ബൈസണ്‍വാലി ഗ്രാമ പഞ്ചായത്തിലെ നാല്‍പ്പതേക്കര്‍ ഭാഗത്ത് കൈക്കുഞ്ഞിനെയും എടുത്ത് മൂത്ത കുട്ടിയുടെ കൈക്കു പിടിച്ചുകൊണ്ട് പുറത്തേക്ക് പോകുന്നത് മാതാവ് കണ്ടെങ്കിലും ഉടനെ തിരിച്ചെത്തുമെന്നാണു കരുതിയത്. അല്‍പ്പ നേരത്തിനു ശേഷം വീട്ടിലെത്തിയ ഭര്‍ത്താവ് വനരാജിനോട് ഇവര്‍ ഇക്കാര്യം പറഞ്ഞു.

നിസാരമായ കുടുംബ വഴക്കിനെത്തുടര്‍ന്നുണ്ടായ മാനസിക വിക്ഷോഭത്താല്‍ കുഞ്ഞുങ്ങളുമായി കുത്തിയൊഴുകുന്ന തോട്ടിലേക്ക് അമ്മ എടുത്തു ചാടിയതറിഞ്ഞ് നാട് നടുങ്ങി. കണ്ടെത്താന്‍ ബൈസണ്‍വാലി ഗ്രാമം ഒരുമിച്ചു. ഇരുവരും ചേര്‍ന്ന് പരിസരത്തെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും മൂവരെയും കണ്ടെത്താനായില്ല. കനത്ത മഴയും മൂടല്‍ മഞ്ഞും ഉള്ളതിനാല്‍ കൈക്കുഞ്ഞുങ്ങളുമായി ഏറെ ദൂരം പോകുവാന്‍ സാധ്യതയില്ലെന്നാണു ഏവരും കരുതിയിരുന്നത്. ഇതേസമയം നാല്‍പ്പതേക്കര്‍ പാലത്തിനു ഏകദേശം 150മീറ്റര്‍ താഴെയായി പണിക്കു പോകുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കലങ്ങി മറിഞ്ഞൊഴുകുന്ന തോട്ടിലൂടെ രണ്ട് കുട്ടികള്‍ ഒഴുകി നീങ്ങുന്നത് കണ്ടു. ആസാം സ്വദേശികളായ രാമല്‍സിങ്ങും സുഹൃത്തും രണ്ടു വനിതകളുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ ഒച്ച വച്ചതോടെയാണ് നാട്ടുകാരുടെ ശ്രദ്ധ പുഴയിലേയ്ക്കു തിരിഞ്ഞത്.

പിന്നീട് നാട്ടുകാരില്‍ നൂറുകണക്കിനാളുകള്‍ പുഴയുടെ പല ഭാഗങ്ങളിലും തെരച്ചില്‍ നടത്തി. ഇടയ്ക്കിടെ പെയ്ത മഴയെ അവഗണിച്ചും പുഴയില്‍ നടത്തിയ തെരച്ചിലില്‍ നാല്‍പതേക്കര്‍ പാലത്തിന് ഒരു കിലോമീറ്റര്‍ താഴെനിന്നും ഉച്ചയ്ക്ക് 1.15നാണ് ഗിരീഷിന്റെ മൃതദേഹം ലഭിച്ചത്. ഇല്ലിമുള്ളുകള്‍ക്കിടയില്‍ കുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മൂന്നാര്‍ നിന്നും അടിമാലിയില്‍ നിന്നുമുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളും പോലീസും നാട്ടുകാരും ചേര്‍ന്ന് കലങ്ങിമറിഞ്ഞ് പുഴയുടെ ഭാവം പൂണ്ട് കുതിച്ചൊഴുകുന്ന തോട്ടില്‍ അരയ്ക്ക് വടങ്ങള്‍ കെട്ടി നിന്നാണു തിരച്ചില്‍ നടത്തിയത്. തോട്ടിലെ പാറക്കെട്ടുകളും, അള്ളുകളും മഴയും തണുപ്പും തിരച്ചിലിനു പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും നാലര മണിക്കൂറിനു ശേഷം ഗിരീഷിന്റെ മൃദേഹം കണ്ടെത്തി. ഇവിടെയുള്ളവര്‍ കൂവി ഒച്ച വച്ചതോടെ കരകളില്‍ ആകാംക്ഷയോടെ കാത്തിരുന്ന ആളുകളെല്ലാം ഇവിടേക്ക് കേന്ദ്രീകരിച്ചു. ഇതിനിടെ ബെന്നിയും സുഹൃത്തുക്കളും ചേര്‍ന്ന് കുഞ്ഞിനെ കരയിലെത്തിച്ചു.

Top