കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുടുംബവുമായി അകന്ന ബന്ധമുള്ള കുമരകം സ്വദേശിയായ മുഹമ്മദ് ബിലാൽ (23) ആണ് അറസ്റ്റിലായത്. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ ഇന്ന് പുലർച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ദമ്പതികളെ ആക്രമിച്ച ശേഷം വീട്ടിൽ നിർത്തിയിട്ടിരുന്ന കാറുമായി പോയ പ്രതിയെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയത്. ആലപ്പുഴ – കോട്ടയം ജില്ലാ അതിര്‍ത്തിയിലുള്ള പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയുടെ മുഖം തിരിച്ചറിഞ്ഞതെന്നാണ് വിവരം. ചൊവ്വാഴ്ച മുതല്‍ ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
കെലയാളിയും ദന്പതികളും തമ്മിൽ സാന്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായി കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ലെന്നും ജി. ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാളുടെ പേരിൽ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ചെറിയ കേസുകളുണ്ട്.
പെട്ടെന്നുള്ള പ്രകോപനത്തിലാണ് കൊലപാതകം നടന്നത്. കൊലപാതകം രീതി കണ്ടപ്പോൾ തന്നെ പ്രതിക്ക് ഇലക്്ട്രിക്കൽ പന്പിംഗ് ജോലികളിൽ വൈദഗ്ധ്യമുണ്ടെന്നു പോലീസിനു ബോധ്യപ്പെട്ടിരുന്നു.
കൊലപാതകം നടത്തിയശേഷം പ്രതി ഏറെ സമയം വീടിനുള്ളിൽ ചെലവഴിച്ചിരുന്നു. അലമാരകളിൽ പരിശോധന നടത്തി പണവും സ്വർണവും ഷീബയുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളും കൈക്കലാക്കിയാണ് ഇയാൾ മടങ്ങിയത്.
പ്രതിയെ ഇന്നു വൈകുന്നേരത്തോടെ കൊലപാതകം നടന്ന വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുമെന്നും ജില്ലാ പോലീസ് ചീഫ് ജി ജയദേവ് പറഞ്ഞു.
പ്രതി മോഷ്ടിച്ച 28 പവൻ സ്വർണം കണ്ടെത്തി
വീട്ടമ്മയെ കൊലപ്പെടുത്തിയശേഷം പ്രതി മോഷ്ടിച്ച 28 പവൻ സ്വർണം കണ്ടെത്തി. കൊച്ചി ഇടപ്പള്ളിയിലെ പ്രതിയുടെ വീട്ടിൽനിന്നാണ് സ്വർണം കണ്ടെത്തിയത്.
കൊലക്കേസിൽ ഇന്ന് പുലർച്ചെയാണ് പ്രതിയായ കുമരകം ചെങ്ങളം സ്വദേശി മുഹമ്മദ് ബിലാലിനെ പോലീസ് അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച പാറപ്പാടം ഷീബ മൻസിലിൽ ഷീബ (60)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മോഷണ ശ്രമത്തിനിടെയാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.