സ്വന്തം വീട്ടുമുറ്റത്തിരുന്ന് ചുമച്ച വൃദ്ധന്റെ തല യുവാവ് അടിച്ചുപൊട്ടിച്ചു

കോട്ടയം: സ്വന്തം വീട്ടുമുറ്റത്തിരുന്ന് ചുമച്ച വൃദ്ധന്റെ തല റോഡിലൂടെ പോകുകയായിരുന്ന യുവാവ് അടിച്ചുപൊട്ടിച്ചു. കഞ്ചാവ് ലഹരിയിലാണ് യുവാവ് കൃത്യം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. തൃക്കൊടിത്താനം അരമലക്കുന്ന് രാജീവ് ഗാഡി കോളനിയില്‍ രാജപ്പന്റെ തലയാണ് അടിച്ചുപൊട്ടിച്ചത്. 72 വയസുകാരനാണ് കൊല്ലപ്പെട്ട രാജപ്പന്‍. സംഭവത്തില്‍ നിരവധി അടിപിടിക്കേസ് പ്രതിയും ഇതേ കോളനിയിലെ താമസക്കാരനുമായ സി.എന്‍ അഭിജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെയാണ് സംഭവം നടന്നത്. റോഡിന് വശത്തായുള്ള സ്വന്തം വീട്ടിന് മുന്നിലിരുന്ന് രാജപ്പന്‍ ചുമയ്ക്കുകയായിരുന്നു. ഈ സമയം റോഡിലൂടെ പോകുകയായിരുന്ന അഭിജിത്തിന് ഇത് ഇഷ്ടമായില്ല. അവിടെ അടുത്ത് കണ്ട കമ്പിവടിയുമായി അഭിജിത്ത് രാജപ്പന്റെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു.
തലയിലും പുറത്തും അടിയേറ്റ് നിലത്ത് വീണ രാജപ്പനെ ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടെ പ്രതി സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം രാത്രി വൈകി നടത്തിയ തെരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. നിരവധി അടിപിടിക്കേസുകളിലെ പ്രതിയാണ് അഭിജിത്ത് എന്ന് പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top