ഹൗഡി മോദി’ ഇന്ത്യ – യുഎസ് ബന്ധത്തെ പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രവാസികൾ

ഹൂസ്റ്റൺ:ലോകം ഉറ്റു നോക്കുന്നു ഹൗഡി മോദിഅമേരിക്കയിൽ …ലോകരാജ്യങ്ങൾ ഇന്ത്യയെ എത്രത്തോളം മാനിക്കുന്നുവെന്നതിനു തെളിവാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് തന്നെ നേരിട്ട് ഹൗഡി മോദിയിൽ പങ്കെടുക്കുന്നത് . ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കയില്‍ ഒരു വിദേശ നേതാവിന്റെ പൊതു ചടങ്ങില്‍ പങ്കെടുക്കുന്നത് .പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ മാത്രമാണ് ട്രമ്പ് ഇന്ന് ഹൂസ്റ്റണിലെത്തുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു . എൻആർജി സ്റ്റേഡിയത്തിൽ ട്രംപ് ഒരു മണിക്കൂർ 40 മിനിറ്റ് സമയം ചെലവിടും. ഇതിൽ അര മണിക്കൂർ പ്രസംഗമായിരിക്കുമെന്നാണറിയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഒരുമിച്ച് ‘ഹൗഡി മോദി’ പരിപാടിയെ അഭിസംബോധന ചെയ്യുന്നതിന്‍റെ സന്തോഷത്തിലാണ് അമേരിക്കയിലെ ഇന്ത്യക്കാർ. ‘ഹൗഡി മോദി’ പരിപാടി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്നാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾക്ക് അവർ പങ്കിട്ട മൂല്യങ്ങളും തത്വങ്ങളും ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള അവസരമാണ് ‘ഹൗഡി, മോദി’ എന്ന് ഡാളസിലുള്ള അശോക് മാഗോ പറഞ്ഞു. ഈ സംഗമത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യു.എസ് – ഇന്ത്യ ബന്ധം ശക്തമാക്കണമെന്ന് പ്രസിഡന്‍റ് ട്രംപ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം ഇതിന് പ്രതിജ്ഞാബദ്ധമാണെന്നുമാണ് ഹൗഡി മോദി കാണിക്കുന്നത്. ഇതുപോലെ സന്ദർശനത്തിനെത്തുന്ന ഏതെങ്കിലും ഒരു വിദേശനേതാവുമായി പ്രസിഡന്‍റ് ട്രംപ് വേദി പങ്കിട്ടിട്ടുണ്ടെന്ന് താൻ കരുതുന്നില്ലെന്നും മാഗോ പറഞ്ഞു. ഹൂസ്റ്റണിലെ എല്ലിംഗ്ടൺ ഫീൽഡ് ജോയിന്‍റ് റിസർവ് ബേസിൽ ട്രംപിനെ അഭിവാദ്യം ചെയ്യാൻ അദ്ദേഹം കാത്തിരുന്നു.

അതേസമയം, ഇത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് മാഗോയ്‌ക്കൊപ്പം ഉണ്ടായിരുന്ന പിയൂഷ് പട്ടേൽ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം ഈ മെഗാ ഇവന്‍റ് ഇന്ത്യ-യുഎസ് ബന്ധത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധം, സാങ്കേതികവിദ്യ, ഊർജ്ജം എന്നീ മേഖലകളിലെ സഹകരണം ബന്ധത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Top