ഭര്‍ത്താവിന് കൂട്ടുകാരനുമായി പ്രകൃതിവിരുദ്ധ ബന്ധം.കൂട്ടുകാരന്റെ കിടക്ക പങ്കിടാനും നിര്‍ബന്ധിച്ചു, ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍ഗോട്ടെ പത്തൊമ്പതുകാരിയുടെ പരാതി

കാസറഗോഡ്:ഭര്‍ത്താവിന്റെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം മൂലം ജീവിതം വഴിമുട്ടിയെന്നും പരിഹാരം ഉണ്ടാക്കി തരണമെന്നും ആവശ്യപ്പെട്ട് പത്തൊൻപതുകാരിയുടെ പരാതി പോലീസിൽ .ചിത്താരി സ്വദേശിയായ പെണ്‍കുട്ടിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത് .2017 ജൂലായ് 20നാണ് യുവതിയും കോട്ടിക്കുളം സ്വദേശിയായ ഗള്‍ഫുകാരനുമായുള്ള വിവാഹം നടന്നത്.

വിവാഹം കഴിഞ്ഞ് കുറച്ചു ദിവസത്തിനകം തന്നെ ഭര്‍ത്താവ് അബുദാബിയിലേക്ക് പോയി. പിന്നീട് ഭാര്യയെയും യുവാവ് അബുദാബിയിലേക്ക് കൊണ്ടുവന്നു. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. വീട്ടിലും ഗള്‍ഫിലും വീട്ടുപണി മാത്രമായിരുന്നു യുവതി ചെയ്തിരുന്നത്. ഇതിനിടയില്‍ ബാല്യകാല സുഹൃത്തുമായി ഭര്‍ത്താവിന് സ്വവര്‍ഗ രതിയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യ പ്രസവത്തിനായി നാട്ടിലേക്ക് പോയതോടെ സുഹൃത്തിന്റെ വീട്ടുപണി പോലും യുവതിയെക്കൊണ്ട് ചെയ്യിച്ചു. ഇതിനിടെ സുഹൃത്തുമായി കിടക്ക പങ്കിടാനും ഭര്‍ത്താവ് യുവതിയെ നിര്‍ബന്ധിച്ചു. സുഹൃത്തുമായി കിടക്ക പങ്കിട്ടാല്‍ നാലുലക്ഷം രൂപ തനിക്ക് കിട്ടുമെന്നായിരുന്നു ഇയാള്‍ പറഞ്ഞതത്രെ. ഇതിനിടയില്‍ ഭര്‍ത്താവിന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോള്‍ സുഹൃത്തുമായുള്ള രതിവൈകൃതങ്ങളുടെ ദൃശ്യങ്ങളും യുവതി കണ്ടു. ഇതോടെ ഭര്‍ത്താവ് ശാരീരികമായി പീഡിപ്പിക്കാന്‍ തുടങ്ങിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.

Top