സരിത കേസ് വീണ്ടും സജീവമാകുന്നു !ഉമ്മൻ ചാണ്ടിയടക്കം നേതാക്കൾ ഭയക്കണം ! സോളാര്‍ തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍

കൊച്ചി:ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിൽ നിർത്തിയ സരിത നായർ പ്രതിയായ സോളാർ കേസ് സജീവ ചർച്ച ആകുന്നു . സോളാര്‍ തട്ടിപ്പ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സോളാർ കേസ് വീണ്ടും വാർത്തകളിൽ നിറയുന്നത് .സോളാർ കമ്മീഷൻ കേസിൽ വിചാരണ സമയത്ത് സരിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ വന്നിരുന്നു .കമ്മീഷൻ റിപ്പോർട്ടിൽ സരിതയെ മുൻ മുഖ്യമന്ത്രി വദന സുരതം ചെയ്യിപ്പിച്ചു എന്നും പറയുന്നു .

2013 ല്‍ ചാലക്കുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സരിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സരിതയുടെ ഹര്‍ജയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. നേരത്തെ കേസില്‍ കുറ്റ വിമുക്തയാക്കണം എന്നാവശ്യപ്പെട്ട സരിത നല്‍കിയ ഹര്‍ജി തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് ഭാരതി തള്ളിയിരുന്നു. ടീം സോളാന്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷ്യന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ചതിനാണ് സരിതയ്ക്ക് എതിരെ ചാലക്കുടി പോലീസില്‍ കേസുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


സരിത എസ് നായരും ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും ചേര്‍ന്ന് ഡോ. ആര്‍ ബി നായര്‍, ലക്ഷ്മി എസ് നായര്‍ എന്ന വ്യാജപേരില്‍ വിസിറ്റിങ് കാര്‍ഡുകളും മറ്റും അച്ചടിച്ച് വന്‍ പ്രചാരണം നല്‍കിയാണ് സൗരോര്‍ജ പാനല്‍, ബയോ ഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിക്കുന്നതിന് സ്ഥാപനമാരംഭിച്ചത്. പരസ്യത്തില്‍ ആകൃഷ്ടനായി ചാലക്കുടിയിലെ പോള്‍ വിന്‍സെന്റ് ഇവരെ സമീപിച്ചു.

സൗരോര്‍ജപാനലും, ബയോഗ്യാസ് പ്ലാന്റും സ്ഥാപിക്കുന്നതിന് 3,81,500 രൂപ ചെക്ക് മുഖേന നല്‍കി. പ്രതികള്‍ പിറ്റേന്നു തന്നെ ചെക്ക് മാറ്റി തുക കൈപ്പറ്റി. ഒരു മാസത്തിനകം സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞാണ് തുക കൈപ്പറ്റിയതെങ്കിലും യാതൊരു പ്രവര്‍ത്തനവും നടക്കാതെ വന്നതിനെ തുടര്‍ന്നാണ് പോള്‍ വിന്‍സെന്റ് പരാതിയുമായി മുന്നോട്ട് പോയത്.

കേസില്‍ തനിക്കെതിരെ ആരോപണങ്ങളില്ലെന്നും ബിജു രാധാകൃഷ്ണനാണ് ആരോപണവിധേയനെന്നും തന്നെ കുറ്റ വിമുക്തമാക്കണമെന്നും ആവശ്യപ്പെട്ട് സരിത എസ് നായര്‍ ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹര്‍ജി നല്‍കിയിരുന്നു. ഇത് നേരത്തേ തള്ളി. ഇതിനെതിരെയാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ റിവിഷന്‍ ഹര്‍ജി ബോധിപ്പിച്ചത്. ഇതും തള്ളിയ സാഹചര്യത്തിലാണ് സരിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍, മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്‌, എ.പി അനില്‍കുമാര്‍, ആര്യാടന്‍ മൊഹമ്മദ്‌, എം.എല്‍.എമാരായ ഹൈബി ഈഡന്‍, വിഷ്ണുനാഥ് എന്നിവര്‍ക്കെതിരെയും ജോസ് കെ.മാണി എം.പി, ഐ.ജി പദ്മകുമാര്‍ തുടങ്ങി 16 പ്രമുഖര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സരിത ഉന്നയിക്കുന്നത്.

സരിതയുടെ കത്തിനെ അടിസ്ഥാനമാക്കിയാണ് ഇവ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്നും കമ്മീഷന്റെ നിഗമനങ്ങളല്ല ഇവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക പീഡനം നടത്തിയെന്ന് സരിത ആരോപിച്ച ബിജു രാധാകൃഷ്ണൻ മുതൽ ജോസ് കെ മാണി വരെയുള്ള 16 പേരുടെ പേരുവിവരങ്ങളാണ് റിപ്പോർട്ടിന്റെ 117 ാം പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിയമവകുപ്പിലെ ഏഴ് ഉദ്യോഗസ്ഥര്‍ അഞ്ചുദിവസം രാത്രിയും പകലും എടുത്താണ് പരിഭാഷ പൂര്‍ത്തിയാക്കിയത്.

Top