കോട്ടയത്ത് ഉമ്മൻചാണ്ടിയ്ക്കും തിരുവഞ്ചൂരിനും മാത്രം സീറ്റ്: ജില്ലയിലെ കോൺഗ്രസിലെ സ്ഥാന മോഹികൾക്കു തിരിച്ചടി; മാണി സി.കാപ്പൻ പാലായിൽ സ്ഥാനാർത്ഥി

കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫിലേയ്ക്കു പോയതോടെ ബാക്കിയായ ആറു സീറ്റുകൾ സുഖമായി സ്വന്തമാക്കാമെന്ന കോൺഗ്രസിലെ സീറ്റുമോഹികളുടെ ആഗ്രഹത്തിന് വൻ തിരിച്ചടി. യു.ഡി.എഫിലെ സീറ്റു വിഭജനം പൂർത്തിയാകുമ്പോൾ കയ്യിലുണ്ടായിരുന്ന വൈക്കം പോലും നഷ്ടമാകുമോ എന്ന ഭീതിയിലാണ് ഒരു വിഭാഗം നേതാക്കൾ. ഏറ്റവും ഒടുവിൽ ജില്ലയിൽ ഉമ്മൻചാണ്ടിയ്ക്കും തിരുവഞ്ചൂർ രാധാകൃഷ്ണനും മാത്രമാവും സീറ്റ് എന്ന് സീറ്റ് മോഹിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.

എൻ.സി.പി എൽ.ഡി.എഫിൽ നിന്നും പുറത്തേയ്ക്കു തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന പ്രാഥമിക സൂചനകൾ. എൻ.സി.പി യു.ഡി.എഫിന്റെ ഭാഗമായാൽ പാലായിൽ മാണി സി.കാപ്പൻ തന്നെയാകും യു.ഡി.എഫ് സ്ഥാനാർത്ഥിയെന്ന് ഉറപ്പാണ്. പി.ജെ ജോസഫാണ് ഇതിനു വേണ്ടിയുള്ള ചർച്ചകൾ നടത്തുന്നതും. ഇത് കൂടാതെ പി.സി ജോർജിനെയും മുന്നണിയുമായി സഹകരിപ്പിക്കുന്നതിനും ധാരണയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലയിലെ കോൺഗ്രസിലെ സീറ്റ് മോഹികളുടെയെല്ലാം സ്വപ്‌നങ്ങൾ തകർന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിൽ പാലാ സീറ്റിൽ മാണി സി.കാപ്പൻ മത്സരിച്ചാൽ വിജയിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാപ്പൻ മത്സരിച്ചാൽ കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിനെതിരെ പി.ജെ ജോസഫും, പി.സി ജോർജും കാപ്പനെ പിൻതുണയ്ക്കും. ഇത് യു.ഡി.എഫിനു വിജയിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ നാല് സീറ്റ് വേണമെന്ന ആവശ്യവുമായി പി.സി ജോർജും രംഗത്ത് എത്തിയിട്ടുണ്ട്. ഈ നാലു സീറ്റിൽ രണ്ടെണ്ണം കോട്ടയം ജില്ലയിൽ തന്നെ വേണമെന്ന നിലപാടാണ് പി.സി ജോർജ് സ്വീകരിച്ചിരിക്കുന്നത്.

പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകളാണ് ജോർജ് ആവശ്യപ്പെട്ടിരിക്കുന്നത്. പാലാ സീറ്റിൽ മാണി സി.കാപ്പൻ എത്തിയില്ലെങ്കിൽ പാലായും പൂഞ്ഞാറും ജനപക്ഷത്തിന് നൽകണമെന്ന നിലപാടും പി.സി ജോർജ് സ്വീകരിച്ചിട്ടുണ്ട്. ഇതിനിടെ പത്തു സീറ്റ് യു.ഡി.എഫ് നൽകണമെന്നാണ് പി.ജെ ജോസഫിന്റെ നിലപാട്. ഇതിൽ അഞ്ചെണ്ണമെങ്കിലും ജില്ലയിൽ തന്നെ നൽകണമെന്നും ജോസഫ് നിലപാട് എടുക്കുന്നു. ജില്ലയിൽ കടുത്തുരുത്തിയും, ചങ്ങനാശേരിയും നിലവിൽ ജോസഫിന്റെ സിറ്റിംങ് സീറ്റുകളാണ്. കാഞ്ഞിരപ്പള്ളിയും ഏറ്റുമാനൂരും വൈക്കവും വേണമെന്നാണ് ജോസഫിന്റെ നിലപാട്. മാണി സി.കാപ്പൻ മത്സരിക്കാനില്ലെങ്കിൽ പാലാ സീറ്റിലും ജോസഫ് അവകാശവാദം ഉയർത്തുന്നുണ്ട്. ഇതോടെ കോൺഗ്രസിനു മത്സരിക്കാൻ രണ്ടു സീറ്റ് മാത്രമാവും ജില്ലയിൽ ഉണ്ടാകുക.

Top