താന്‍ സുന്ദരിയായതു കൊണ്ടാണ് വേശ്യയെന്നു വിളിക്കുന്നത്; അപമാനിച്ചവര്‍ക്കുള്ള ഉത്തരമാണ് തന്റെ പുരസ്‌കാരമെന്ന് കങ്കണ റാണവത്ത്

kangna6

തന്നെ വേശ്യയെന്നോ മനോരോഗിയെന്നോ വിളിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് ബോളിവുഡ് ഹോട്ട് താരം കങ്കണ റാണവത്ത്. വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയായി കങ്കണ പ്രതികരിച്ചു. തന്നെ അപമാനിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. അതിലൊന്നും ഞാന്‍ ശ്രദ്ധ കൊടുക്കാറേയില്ല. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വീകരിച്ചതിനുശേഷം നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

താന്‍ സുന്ദരിയായതു കൊണ്ടാണ് വേശ്യയെന്നു വിളിക്കുന്നത്. തന്റേടിയും കരിയറില്‍ വിജയം നേടിയതും കൊണ്ടാണ് തന്നെ മനോരോഗിയെന്നു വിളിക്കുന്നത്. ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നു. തന്നെ അപമാനിച്ചവര്‍ക്കും വിവാദങ്ങള്‍ക്കുമുള്ള മധുരപ്രതികാരമാണ് തന്റെ പുരസ്‌കാരമെന്ന് കങ്കണ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാവര്‍ക്കും ചീത്ത നേരവും നല്ല നേരവുമുണ്ട്. ചീത്ത കാലത്തിലൂടെ കടന്നുപോയാല്‍ നമുക്കു മുന്നില്‍ എത്തുന്നത് നല്ല കാലമായിരിക്കും. ഇവിടെ വരെയുള്ള തന്റെ യാത്ര അസാധാരണമായിരുന്നു. ഒരു ഗ്രാമത്തില്‍ നിന്നും ഇവിടെ വരെ തന്റെ കഴിവു കൊണ്ടെത്തിയെന്ന് കങ്കണ പറഞ്ഞു.

കങ്കണയും ഹൃത്വിക് റോഷനുമായുള്ള ബന്ധമാണ് ബോളിവുഡില്‍ വിവാദങ്ങള്‍ ഉണ്ടായക്കിയത്. കങ്കണയ്ക്ക് ഹൃത്വിക് റോഷന്‍ ഇ മെയിലുകള്‍ അയച്ചുവെന്ന ആരോപണമായിരുന്നു ആദ്യെ വന്നത്. ഇത് വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഹൃത്വിക് ആരോപിച്ചു. തുടര്‍ന്ന് ഇരുവരുടെയും സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നത് ബോളിവുഡില്‍ വലിയ വിവാദങ്ങള്‍ക്കായിരുന്നു തിരി കൊളുത്തിയത്.

Top