തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ വെളിപ്പെടുത്തലുമായി കെ ആര്‍ ഗൗരിയമ്മ. ആര്‍ത്തവദിവസത്തില്‍ താന്‍ അമ്പലത്തില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ദേവി ഇറങ്ങിയോടിയൊന്നുമില്ലെന്നും ഗൗരിയമ്മ പറയുന്നു. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത് തികച്ചും പരിഹാസ്യമായ രീതിയാണെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുകത്തില്‍ പറഞ്ഞു.
‘മൂത്ത ജേഷ്ഠനും ഭാര്യയ്ക്കുമൊപ്പം പണ്ട് അമ്പലത്തില്‍ പോയ ഞാന്‍ ആര്‍ത്തവദിവസമായിരുന്നതിനാല്‍ അകത്ത് കയറാതെ അവരെയും കാത്ത് വെളിയില്‍ നിന്നു. കുറെ നേരം പുറത്ത് നിന്നെങ്കിലും സമയം വൈകിയിട്ടും അവര്‍ മടങ്ങിയെത്തിയില്ല. അങ്ങനെ ഞാന്‍ അമ്പലത്തിനുള്ളില്‍ കയറി. അമ്പലത്തിലെ ദേവി അവിടെത്തന്നെ ഉണ്ടായിരുന്നു. ഞാന്‍ കയറിയതുകൊണ്ട് ദേവി ഇറങ്ങി ഓടിയൊന്നുമില്ലെന്ന് ഗൗരിയമ്മ പറഞ്ഞു. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ആര്‍ത്തവദിവസം അമ്പലത്തില്‍ കയറിയിട്ടുണ്ട്; അതിന്റെ പേരില്‍ ദേവി ഇറങ്ങിയോടിയതൊന്നുമില്ലെന്ന് ഗൗരിയമ്മ
Tags: cpm, cpm kerala, k r gouriyamma, k r gowriyamma, sabarimala, sabarimala controversy, sabarimala protest, sabarimala verdict, sabarimala women entry