ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും 20 വനിതകളുടെ സംഘമെത്തുന്നു!! ശബരിമല അന്താരാഷ്ട്ര പ്രശ്‌നമായി മാറും

അയ്യപ്പ ഭക്തര്‍ ലോകം മുഴുവനുമുള്ള ഒരു കൂട്ടമാണ്. വിവിധ വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍ വര്‍ഷാവര്‍ഷം അയ്യപ്പനെ ദര്‍ശിച്ച് മടങ്ങാറുണ്ട്. എന്നാ ഈ വര്‍ഷം സ്ത്രീ പ്രവേശനം അനുവദിച്ച വിധിയുടെ പശ്ചാത്തലത്തില്‍ യുവതികളുമായിട്ടാണ് വിദേശ ഗ്രൂപ്പുകളുടെ വരവ്. ഇതില്‍ മലേഷ്യയില്‍ നിന്നും വന്ന ഗ്രൂപ്പിലെ മൂന്ന് യുവതികള്‍ ദര്‍ശനം നടത്തി മടങ്ങി.

അയ്യപ്പന്റെ ദര്‍ശനത്തിനായി ഇപ്രാവിശ്യം ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള 42 അംഗ അയ്യപ്പ വിശ്വാസികളുമുണ്ട്. അതില്‍ 20 പേര്‍ വനിതകളാണ് എന്നുള്ളതാണ് കേരളത്തിലെ സംഘപരിവാരിനെ പ്രകോപിക്കുന്ന വാര്‍ത്ത. 41 ദിവസത്തെ വൃതമെടുത്തതിന് ശേഷമാണ് ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള വിശ്വാസികള്‍ ശബരിമല പതിനെട്ടാംപടി കയറാന്‍ ഒരുങ്ങുന്നത്. തോമസ് പീറ്റര്‍ നയിക്കുന്ന സംഘം കഴിഞ്ഞ ഡിസംബര്‍ 26നാണ് ഇന്ത്യയിലേക്ക് തിരിച്ചത്. ഈയാഴ്ച്ച കന്യാകുമാരിയെത്തിയ സംഘം ഇരുമുടിക്കെട്ടുമായി മല കയറാനുള്ള ഒരുക്കത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ അഞ്ച് വര്‍ഷമായി ശബരിമല സന്ദര്‍ശിക്കാറുണ്ടെന്ന് സംഘം ദിനമലര്‍ എന്ന തമിഴ് പത്രത്തോട് പറഞ്ഞു. ശബരിമലയിലെ സ്ഥിതിഗതികളറിയാമെന്നും ക്ഷേത്രത്തിന്റെ ആചാരത്തെ ബഹുമാനിക്കുന്നുവെന്നും പ്രശ്‌നങ്ങളില്ലാതെ ശബരിമല സന്ദര്‍ശിച്ച് വീട്ടിലെത്താനാണ് ആലോചിക്കുന്നതെന്നും സംഘത്തിലെ അംഗം മെര്‍ലെസ് ദിനമലരിനോട് പറഞ്ഞു. 50 വയസ്സിന് താഴെയാണ് എല്ലാ അംഗങ്ങളും. ഈ വരുന്ന ജനുവരി ഏഴിനാണ് സംഘം ശബരിമല കയറുന്നത്.

എന്നാല്‍ സംഘത്തെ മലകയറുന്നതില്‍ നിന്നും തടഞ്ഞാല്‍ അത് അന്താരാഷ്ട്ര പ്രശ്‌നമായി മാറും. സംഘത്തിലുള്ളവര്‍ക്ക് പ്രത്യേക സുരക്ഷ നല്‍കേണ്ടിവരുമെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Top