ശബരിമല കേസ് സുപ്രീം കോടതി 22ന് പരിഗണിക്കില്ല

ഡല്‍ഹി: ശബരിമല വിഷയത്തിലെ ഹര്‍ജികള്‍ സുപ്രീം കോടതി 22ന് പരിഗണിക്കില്ല. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ പോയതിനെ തുടര്‍ന്നാണ് ഇത്. ചീഫ് ജസ്റ്റിസ് രംഗന്‍ ഗൊഗോയ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്ന് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ദു മല്‍ഹോത്ര ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് അവധിയില്‍ പ്രവേശിച്ചതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Top